കാറ്റുള്ളമല നമ്പികുളം ടൂറിസം പദ്ധതി: നിർമാണം മുടങ്ങിയിട്ട് ഒന്നര മാസം




✒️ ജോബി മാത്യു 

7 വർഷം മുൻപ് മന്ത്രി പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ച പദ്ധതി പൂർത്തീകരിച്ചിട്ടില്ല മഴക്കാലത്ത് ലാൻ ഡ്‌സ്കേപ് പണി നടത്താൻ സാധിക്കാത്തതിനാൽ പദ്ധതി വീണ്ടും നീളും

കൂരാച്ചുണ്ട് : ടൂറിസം വകുപ്പ് 2018ൽ ഫണ്ട് അനുവദിച്ചു മന്ത്രി പ്രവൃത്തി ഉദ്ഘാടനം നിർവഹി ച്ച കാറ്റുള്ളമല നമ്പികുളം ടൂറി സം വികസന പദ്ധതി 7 വർഷം കഴിഞ്ഞിട്ടും പൂർത്തീകരിച്ചിട്ടില്ല. ആദ്യഘട്ടത്തിൽ 1.5 കോടി രൂപ യുടെ പ്രവൃത്തി പൂർണമായും കഴിയാതെ വർഷങ്ങളോളം പദ്ധ തി നീണ്ടുപോകുകയായിരുന്നു.

രണ്ടാം ഘട്ടത്തിൽ ടൂറിസം വകുപ്പ് അനുവദിച്ച 59 ലക്ഷം രൂ പയുടെ പ്രവൃത്തി കഴിഞ്ഞ മാർ ച്ച് മാസത്തിൽ തുടങ്ങിയെങ്കിലും 10% ജോലി പോലും നടന്നിട്ടില്ല.

ഫെൻസിങ്, കുട്ടികളുടെ പാർ ക്ക്, കഫറ്റീരിയ, ശുദ്ധജലം, പ്ലാി ങ്, സംരക്ഷണ ഭിത്തി, ലാൻ ഡ്സ്കേപ്, പ്രവൃത്തികളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയത്. ലാൻഡ്സ്കേപ്പിനു വേണ്ടി ജെസിബി പണിയും സംരക്ഷണ ഭിത്തി നിർമാണവുമാണു തുട ങ്ങിയത്.

കഴിഞ്ഞ ഒന്നര മാസത്തോളമാ യി പ്രവൃത്തി നിർത്തിവച്ചിരിക്കു കയാണ്. 2025 മാർച്ച് മാസത്തിൽ ടൂറിസം പദ്ധതി ഉദ്ഘാടനം നട : : ത്താൻ കെ.എം.സച്ചിൻദേവ് എം : എൽഎ ഉൾപ്പെടെ അധികൃതർ സ്‌ഥലം സന്ദർശിച്ചു തീരുമാനമെടുകയാണ്. ടുത്തെങ്കിലും നടപ്പായില്ല.

ആദ്യഘട്ടത്തിലെ പ്രവൃത്തി യിൽ ലക്ഷങ്ങൾ ചെലവഴിച്ചു നിർമിച്ച വ്യൂ ടവർ ഇപ്പോൾ തുരു ബെടുത്തു നശിക്കുകയാണ്. സമുദ്ര നിരപ്പിൽ നിന്നും 2400 അടിയോളം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പ്രകൃതിരമണിയമായ ഈ സ്‌ഥലം ടൂറിസ്റ്റുകളുടെ പ്രധാന ആകർഷണമാണ്.

സർക്കാരിന്റെ അനാസ്ഥയിൽ അവഗണനയിൽ കഴിയുന്ന ടൂറി സ്‌റ്റ് കേന്ദ്രത്തിലെ പ്രവൃത്തി പൂർത്തിയാക്കാൻ അധികൃതരും ശ്രമിക്കുന്നില്ലെന്ന് പരാതി ഉയരു ന്നുണ്ട്. ഡിടിപിസിയാണ് പദ്ധതി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

6 മാസം മുൻപ് ടൂറിസം ഭൂമി ഭാ രത് മാതാ വെഞ്ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ലീസിന് എടു ത്തിരുന്നു. എസ്‌റ്റിമേറ്റ് പ്രകാരം ടൂറിസ്‌റ്റ് കേന്ദ്രത്തിലെ പ്രവൃത്തി വൈകുന്നതിനാൽ കാറ്റുള്ളമല ടൂറിസം പദ്ധതിക്കു തടസ്സം നേരിന്നു.

എംഎൽഎ ഉൾപ്പെടെ പദ്ധതിയെ അവഗണിക്കുന്നതാണു ടൂറിസം പദ്ധതി ഉദ്‌ഘാടനം വൈകാൻ കാരണമെന്ന് ആക്ഷേപം ഉയരുന്നുണ്ട്. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, കരാറുകാർ എന്നിവരുടെ യോഗം വിളിച്ചു പ്രവ്യത്തി പൂർത്തീകരിച്ചു പദ്ധതി യാഥാർഥ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി