മലയോരഹൈവേ ചക്കിട്ടപാറ ടൗണിലെ തർക്കം തീർക്കാൻ നാളെ സർവകക്ഷിയോഗം



ചക്കിട്ടപാറ:  മലയോരഹൈവേ നിർമാണത്തിൽ ചക്കിട്ടപാറ ടൗണിലെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കാൻ പഞ്ചായത്തിൻ്റെ നേതൃ ത്വത്തിൽ സർവകക്ഷി യോഗം വിളിച്ചു. അഞ്ചിന് നടക്കുന്ന യോഗത്തിൽ സർവകക്ഷിനേതാക്കളും വ്യാപാരിസംഘട നാപ്രതിനിധികളും പങ്കെടുക്കും.

മലയോരഹൈവേ നിർമാണത്തിന്റെ ഭാഗമായി ചക്കിട്ടപാറ ടൗണിൽ അഴുക്കുചാൽ നിർമാണം ആരംഭിച്ചപ്പോഴാ ണ് വ്യാപാരി-വ്യവസായി ഏകോപന സമിതിയുടെ എതിർപ്പുണ്ടായത്. താലൂ ക്ക് സർവേയർ സർവേ നടത്തി വീതി തിട്ടപ്പെടുത്തണമെന്നാണ് ആവശ്യം. ഇതോടെ അഴുക്കുചാലിന് കുഴിയെടു
ക്കുന്നത് നിർത്തിവെച്ചിരിക്കുകയാണ്.

കുഴിയെടുത്ത കുറച്ചുഭാഗത്തുമാത്ര മാണ് കോൺക്രീറ്റ് ജോലികൾ നടത്തി യത്. പെരുവണ്ണാമൂഴിമുതൽ ചെമ്പ്രവ രെ റോഡുനിർമാണത്തിനായി 1981 കാലത്ത് ഏറ്റെടുത്ത സ്ഥലമുപയോഗിച്ച് പാത നിർമിക്കണമെന്നാണ് വ്യാപാരികളുടെ പ്രധാന ആവശ്യം. ആ സ്ഥലം പൂർണമായി ഉപയോഗിക്കാതെ പുതിയ അലൈൻമെന്റിൽ സ്ഥലമെടുപ്പ് നട ത്തുന്നതാണ് പരാതിക്കിടയാക്കിയത്. താലൂക്ക് സർവേയർ സ്ഥലം അളന്നു തിട്ടപ്പെടുത്തിയശേഷം പ്രവൃത്തി നട ത്തിയാൽ മതിയെന്ന ആവശ്യവുമായി കോൺഗ്രസ് നേതാക്കളും സമരരംഗ ത്താണ്. ഇക്കാര്യമാവശ്യപ്പെട്ട് ചക്കിട്ട പാറ ടൗണിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒപ്പുശേ ഖരണം നടത്തി.

മലയോരഹൈവേയുടെ നിർമാണ ത്തിന് നേതൃത്വം നൽകുന്ന കെആർഎ ഫ്ബി എൻജിനിയറുമായി കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് റെജി കോച്ചേരിയുടെ നേതൃത്വത്തിൽ നേതാക്കൾ ചർച്ചന ടത്തി. പെരുവണ്ണാമൂഴി താഴത്തുവയൽ മുതൽ ചെമ്പ്രവരെയുള്ള റിച്ചിന്റെ ജോ ലിക്കിടയിലാണ് ചക്കിട്ടപാറ ടൗണിലെ പ്രവൃത്തിയും ഉൾപ്പെടുന്നത്.

മലയോര ഹൈവേ പ്രവൃത്തിയിൽ നേരത്തേയുള്ള പാത 12 മീറ്ററാക്കി വി തികൂട്ടിയാണ് നിർമാണം. പണം നൽകി സ്ഥലമേറ്റെടുക്കൽ പദ്ധതിയിലില്ല. സ്ഥലമുടമകൾ സൗജന്യമായി വിട്ടുനൽകുന്ന ഭൂമി ഉപയോഗിച്ചാണ് വീതിയില്ലാത്തിടത്ത് വീതികൂട്ടുന്നത്. ചക്കിട്ട പാറ ടൗണിൽ 12 മീറ്ററിൽ കൂടുതലുള്ള സ്ഥലം ഉപയോഗിക്കുന്നില്ലെന്നും പലയിടങ്ങളിൽ പലവീതിയാണെന്നു മാണ് പരാതി.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി