വത്തിക്കാനിൽ കറുത്ത പുക; കോൺക്ലേവിലെ ആദ്യ റൗണ്ടിൽ മാർപാപ്പയെ തെരഞ്ഞെടുത്തില്ല
വത്തിക്കാൻ സിറ്റി: മൂന്ന് മണിക്കൂറിലേറെ നീണ്ട വോട്ടെടുപ്പിൽ ആർക്കും മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടാനായില്ല. സിസ്റ്റെയ്ൻ ചാപ്പലിലെ ചിമ്മനിയിൽ നിന്ന് ആദ്യം മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള പാപ്പൽ കോൺക്ലേവിന്റെ ആദ്യ റൗണ്ടിൽ തീരുമാനമായില്ല. മൂന്ന് മണിക്കൂറിലേറെ നീണ്ട വോട്ടെടുപ്പിൽ ആർക്കും മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടാനായില്ല. സിസ്റ്റെയ്ൻ ചാപ്പലിലെ ചിമ്മനിയിൽ നിന്ന് ആദ്യം ഉയർന്നത് കറുത്ത പുകയായിരുന്നു. കോൺക്ലേവ് ഇന്നും തുടരും. രണ്ടാം റൗണ്ട് വോട്ടെടുപ്പ് ഇന്ത്യൻ സമയം പ്രകാരം ഉച്ചയോടെ ആയിരിക്കും. ഉച്ചക്കും വൈകിട്ടുമായി രണ്ട് റൗണ്ട് തിരഞ്ഞെടുപ്പുകളാണ് ഇന്ന് നടക്കുക. 71 രാജ്യങ്ങളിൽ നിന്നായി 133 കർദിനാൾമാരാണ് കോൺക്ലേവിൽ പങ്കെടുക്കുന്നത്.
പുതിയ പോപ്പ് ആരെന്നതിലെ തീരുമാനമറിയാൻ സിസ്റ്റെയ്ൻ ചാപ്പലിലെ ചിമ്മനിയിൽ കണ്ണുംനട്ട് ആയിരങ്ങളാണ് ഇന്നലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ കാത്തുനിന്നത്. പ്രാദേശിക സമയം 9.05ഓടെയാണ് ചിമ്മിനിയിൽ നിന്ന് കറുത്ത പുക ഉയർന്നത്. പുതിയ പോപ്പ് ആരെന്നതിൽ തീരുമാനമായില്ലെന്നും കോൺക്ലേവ് അടുത്ത ദിവസം പുനരാരംഭിക്കുമെന്നുമാണ് ചാപ്പലിലെ ചിമ്മിനിയിൽ നിന്നുയർന്ന കറുത്ത പുക സൂചിപ്പിക്കുന്നത്. പുക ഉയർന്ന ശേഷം സിസ്റ്റയ്ൻ ചാപ്പലിൻ്റെ വാതിലുകൾ അടയുകയും വാതിലിന് പുറത്ത് Extra Omnes ( എല്ലാവരും പുറത്തേക്ക്) എന്ന് എഴുതി വയ്ക്കുകയും ചെയ്തു.
മാർപാപ്പ രാജിവയ്ക്കുകയോ കാലം ചെയ്യുകയോ ചെയ്യുമ്പോൾ പുതിയ മാർപാപ്പയെ തെരഞ്ഞെടുക്കാനാണ് അതീവ രഹസ്യമായ പാപ്പൽ കോൺക്ലേവ് നടക്കുന്നത്. 80 വയസിന് മുകളിലുള്ള കർദിനാൾമാരാകും കോൺക്ലേവിൽ പങ്കെടുക്കുക. കർദിനാൾ പിയത്രെ പരോളിനാണ് ഇന്നലത്തെ കോൺക്ലേവിന്റെ പ്രാർത്ഥനകൾക്കും ചടങ്ങുകൾക്കും നേതൃത്വം നൽകിയത്. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ മാർപാപ്പയെ തെരഞ്ഞെടുക്കുന്നതുവരെ നാല് തവണ വോട്ടെടുപ്പ് നടക്കും.

Comments
Post a Comment