കക്കയം കെഎസ്‌ഇബി പമ്പിങ് പ്രോജക്ട് ; അനുമതി കാത്ത് മൂന്നു വർഷം




വർഷം 29 മില്യൻ യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കുന്ന നിർമാണച്ചെലവ് കുറഞ്ഞ പദ്ധതി

✒️ ജോബി മാത്യു 

കൂരാച്ചുണ്ട് : വനം വകുപ്പിന്റെ അനുമതിക്ക് കഴിഞ്ഞ 3 വർഷമായി കാത്തിരിക്കുന്നതിനാൽ കെഎസ്ഇബി കക്കയം ജലവൈ ദ്യുത പദ്ധതിയിൽ വൈദ്യുതി ഉൽപാദനത്തിന്റെ പുതിയ പദ്ധ തിയായ പമ്പിങ് പ്രോജക്ട് പ്രതിസന്ധിയിലായി. 2022ൽ സർ വേ പൂർത്തീകരിച്ച് 24.9 കോടി രു പയുടെ കക്കയം പമ്പിങ് പ്രോജ ക്ടാണ് ഭൂമി പ്രശ്ന‌ത്തിന്റെ പേരിൽ ഫയലിൽ ഉറങ്ങുന്നത്.

കക്കയം ഡാമിന്റെ താഴെ ഭാഗ ത്തെ ശങ്കരൻപുഴയിലെ വെള്ളം ഡാമിലേക്ക് പമ്പ് ചെയ്ത‌്‌ കയറ്റി യാണ് പുതിയ പദ്ധതി യാഥാർ ഥ്യമാക്കുന്നത്. പുതിയ പവർഹൗ സ്, പെൻസ്റ്റോക്ക് ഉൾപ്പെടെ ആവശ്യമില്ലാത്തതിനാൽ ചെലവ് കുറഞ്ഞ വിധത്തിൽ പ്രോജക്ട് നടപ്പാക്കാം. 75 മെഗാവാട്ടിൻ്റെ കുറ്റ്യാടി ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ടുമായി ബന്ധിപ്പിച്ചാണ് ഈ പമ്പിങ് പദ്ധതി ആസൂത ണം ചെയ്തിരിക്കുന്നത്.

കക്കയം ജലവൈദ്യുതിയുടെ ആദ്യ കാലഘട്ടങ്ങളിൽ വനം വകുപ്പ് ഈ ഭൂമി കെഎസ്ഇബി ക്കു കൈമാറിയതാണ്. എന്നാൽ പവർഹൗസ്, ഡാം പ്രവൃത്തി കഴിഞ്ഞപ്പോൾ പെൻസ്റ്റോക്ക് പൈപ്പിട്ട മേഖല ഒഴിവാക്കി ബാക്കി ഭൂമി വനം വകുപ്പ് കെഎസ്ഇ ബിയിൽ നിന്നു തിരിച്ചെടുത്തു.

പുതിയ പമ്പിങ് പദ്ധതിക്ക് കെഎസ്ഇബി വനം വകുപ്പിനോ ട് നിരാക്ഷേപപത്രം ആവശ്യപ്പെ ട്ടപ്പോഴാണ് ഭൂമി വനം വകുപ്പിന്റെ കൈവശമാണെന്ന് അറിയുന്നത്.

പുതിയ പദ്ധതി മേഖലയിലെ ഭൂമി കെഎസ്ഇബിക്ക് ഒരു തവണ കൈമാറിയിരുന്നതിനാൽ വീണ്ടും ഡിനോട്ടിഫൈ ചെയ്ത് കെഎസ്ഇബിക്ക് കൈമാറാനുള്ള നടപടിയുടെ കാലതാമസമാ ണ് ഇപ്പോൾ പ്രശ്നം. പെരുവ ണ്ണാമുഴി റേഞ്ച് ഫോറസ്‌റ്റ് ഓഫി സർ സ്ഥലം സന്ദർശിച്ച് റിപ്പോർ ട്ട് ഡിവിഷനൽ ഫോറസ്‌റ്റ് ഓഫി സർക്ക് കൈമാറിയ ശേഷം ഫയൽ ഇപ്പോൾ കണ്ണൂർ സിസി എഫിന്റെ ഓഫിസിലാണ്. തിരു വനന്തപുരം വനം വകുപ്പ് പ്രിൻ സിപ്പൽ കൺസർവേറ്ററാണു ഭൂമി : കൈമാറാൻ ഉത്തരവിടേണ്ടത്. കുരാച്ചുണ്ട് വില്ലേജിലെ 908,

910 സർവേ നമ്പറുകളിലെ ഭൂമി കെഎസ്ഇബിക്ക് കൈമാറി യാൽ മാത്രമേ കക്കയം പമ്പിങ് പദ്ധതി ഇനി ജീവൻ വയ്ക്കു എന്ന സ്‌ഥിതിയാണ്. ചെലവ് കു റഞ്ഞ പമ്പിങ് പദ്ധതിയിൽ വർ ഷം തോറും 29 മില്യൻ യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാം. പദ്ധ തി നടപ്പാക്കാൻ വൈകുമ്പോൾ കെഎസ്‌ഇബിക്ക് ലക്ഷക്കണ ക്കിനു രൂപയുടെ നഷ്ടമാണ് സം ഭവിക്കുന്നത്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി