വൈദ്യുതി ബോർഡിൻ്റെ ക്വാർട്ടേഴ്‌സുകൾ നാശത്തിന്റെ വക്കിൽ
✒️ നിസാം കക്കയം
കൂരാച്ചുണ്ട് : വൈദ്യുതി ബോർഡിന്റെ കീഴിലുള്ള കക്കയം കെഎസ്‌ഇബി കോ ളനിയിലെ ക്വാർട്ടേഴ്‌സുകളിൽ അറ്റകുറ്റപ്പണികൾ നടത്താ ത്തത് കാരണം നശിക്കുന്നു. കക്കയം അണക്കെട്ട് നിർമാണ
സമയത്ത് കെഎസ്ഇബി യുടെ അധീനതയിലുള്ള ഭൂമി യിൽ നൂറുകണക്കിന് ജീവന ക്കാർ താമസിച്ചിരുന്ന കെട്ടിട ങ്ങളാണ് നശിക്കുന്ന
കെട്ടിടങ്ങൾ അറ്റകുറ്റപ്പണി നടത്തി നവീകരിച്ചാൽ മഴക്കാ ലത്ത് ഉരുൾപൊട്ടൽ സാധ്യത നേരിടുന്ന മേഖലകളിലുള്ളവ നെ മാറ്റി താമസിപ്പിക്കേണ്ട സാ ഹചര്യം വരുമ്പോൾ ഉപയോഗ പ്പെടുത്താൻ സാധിക്കും.
എല്ലാവർഷവും മഴക്കാലം ശക്തിയാകുമ്പോൾ അമ്പല ക്കുന്ന് ഉന്നതിയിലെ കുടുംബ ങ്ങളെയും മറ്റു അപകടമേഖലകളിൽ താമസിക്കുന്നവരെ യും കക്കയം ഗവ. എൽപി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റുകയാണ് പതിവ്
ഇത് കാരണം സ്കൂൾ വിദ്യാർഥികൾക്ക് ആഴ്ചകളോളം പഠനം തടസ്സപെടുന്ന സാഹചര്യമുണ്ടാവാറുണ്ട്. ക്വാർട്ടേ സുകൾ നവീകരിച്ചാൽ ഈ പ്രതിസന്ധികൾക്കല്ലാം പരി ഹാരമാവും.
വലിയ വാകമരങ്ങൾ വളർ ന്ന് കെട്ടിടങ്ങളുടെ മുകളിലേ ക്ക് ചാഞ്ഞുനിൽക്കുന്നു. വാ തിലുകളും ജനലുകളും ദ്രവി ച്ചു തീർന്നിരിക്കുകയാണ്. ആസ്ബറ്റോസ് ഷീറ്റുകളാക്ക് മുകളിൽ പുല്ല് വളർന്നസ്ഥി തി. ചിലതൊക്കെ പൊട്ടിയും നശിച്ചിട്ടുണ്ട്.
പതിറ്റാണ്ടുകൾക്ക് മുൻപ് പണിത കെട്ടിടങ്ങൾക്ക് പിന്നി ട് കാര്യമായ അറ്റകുറ്റപ്പണി കൾ നടത്തിയിരുന്നില്ല.
സമൂഹവിരുദ്ധർ കെട്ടിട ങ്ങളിൽ കയറിയിറങ്ങുന്നു ണ്ടെന്നും ആക്ഷേപമുണ്ട്. ജി ല്ലയിലെ പ്രധാനപ്പെട്ട വിനോ ദസഞ്ചാര കേന്ദ്രമായതിനാൽ ക്വാർട്ടേഴ്‌സുകൾ വാസയോ ഗ്യമാക്കിയാൽ സഞ്ചാരികളും താമസത്തിനെത്തിയേക്കാം. കക്കയത്തെ പോസ്റ്റ് ഓഫീസ് സ്ഥിതിചെയ്യുന്ന കെട്ടിടം കഴി ഞ്ഞവർഷം അറ്റകുറ്റപ്പണി കരൾ നടത്തി നവീകരിച്ചിരു ന്നു. ആ മാതൃകയിൽ സാധ്യ മാകുന്ന എല്ലാ ക്വാർട്ടേഴ്സുക ളും നവീകരിക്കണമെന്നാണ് ആവശ്യമുയരുന്നത്.
'വിശദമായ പഠനം നടത്തി നടപടി സ്വീകരിക്കണം'
ക്വാർട്ടേഴ്സുകൾ വെറു നെകിടന്ന് നശിക്കുന്ന സംഭവത്തിൽ വിശദമായ പഠനം വേണമെന്ന്യം കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾ പൂർത്തി യാക്കാൻ നടപടി സ്വീകരി ക്കണമെന്നും കോൺഗ്രസ് ബുത്ത് കമ്മിറ്റി യോഗം ആവ ശ്യപ്പെട്ടു. ആൻഡ്രൂസ് കട്ടി ക്കാന അധ്യക്ഷതവഹിച്ചു. ഗ്രാമപ്പഞ്ചായത്തംഗം ഡാർളി പുല്ലംകുന്നേൽ, നടുവണ്ണൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.കെ. ജോൺ സൺ ആൻഡ്രൂസ് കട്ടി ക്കാന, കുഞ്ഞാലി കോട്ടോല, ചാക്കോ വല്ലയിൽ, സി.കെ. ഗോപാലൻ, നിപിൻ ഐകള മ്പിൽ എന്നിവർ സംസാരിച്ചു.



Comments
Post a Comment