സ്വകാര്യ ആശുപത്രി നഴ്സ് ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ
കോഴിക്കോട് : സ്വകാര്യ ആശുപത്രി
നഴ്‌സിങ്സ്റ്റാഫിനെ വളയനാടുള്ള ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.കൊച്ചി സ്വദേശിനിയായ സാറാമോളാണ് (26) മരിച്ചത്. ബുധനാഴ്‌ച രാത്രിയാണ് മരണം സംഭവിച്ചതെന്ന് കരുതുന്നു.
ഹോസ്റ്റലിലെ ശൗചാലയത്തിലെ ഷവറിന്റെ മുകളിൽ ഷാളിൽ തൂങ്ങിയതാണ്. മെഡിക്കൽ ടീമിനെ എത്തിച്ച് പരിശോധിച്ചശേഷം മരണം സ്ഥിരീകരിച്ചത്. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ഇൻക്വസ്റ്റും പോസ്റ്റ്മോർട്ടവും പൂർത്തിയാക്കി മൃതദേഹം വീട്ടുകാർക്ക് വിട്ടുനൽകുമെന്ന് കസബ പോലീസ് അറിയിച്ചു.

Comments
Post a Comment