തർക്കത്തെ തുടർന്ന് ഭാര്യയെ പേടിപ്പിക്കാൻ കഴുത്തിൽ കയറിട്ടു; കയറി നിന്ന സ്കൂൾ ഒടിഞ്ഞുവീണ് കയർ മുറുകി ഓട്ടോഡ്രൈവർ മരിച്ചു;
കണ്ണൂർ: കണ്ണൂർ സിറ്റി തായത്തെരുവിൽ ഗർഭിണിയായ ഭാര്യക്ക് മുൻപിൽ പേടിപ്പിക്കാനായി ആത്മഹത്യ ഭീഷണി മുഴക്കുന്നതിനിടെ അബദ്ധത്തിൽ കഴുത്തിൽ കയർ മുറുകി യുവാവ് ദാരുണമായി മരിച്ചു.
കണ്ണൂർ സിറ്റി തായത്തെരു സ്വദേശി സിയാദാ(30)ണ് മരിച്ചത്. ഭാര്യയുമായി ഉണ്ടായ തർക്കത്തെ തുടർന്ന് പേടിപ്പിക്കാൻ കഴുത്തിൽ കയറിട്ടപ്പോൾ കയറി നിന്ന സ്റ്റൂൾ ഒടിഞ്ഞുവീണ് കയർ മുറുകുകയായിരുന്നു. ശബ്‌ദം കേട്ട് ഓടിയെത്തിയ അയൽവാസികൾ സിയാദിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കണ്ണൂർ നഗരത്തിലെ ഓട്ടോ ഡ്രൈവറായ സിയാദ് രണ്ട് കുട്ടികളുടെ പിതാവാണ്. കബറടക്കം കണ്ണൂർ സിറ്റി ജുമാത്ത് പള്ളിയിൽ നടത്തി. കഴിഞ്ഞ കുറെക്കാലമായി നഗരത്തിലെ ഓട്ടോറിക്ഷ ഡ്രൈവറാണ് സിയാദ്. സലാം സീനത്ത് ദമ്പതികളുടെ മകനാണ്. മക്കൾ ആസിയ, സിയ.

Comments
Post a Comment