എ.കെ.പ്രേമൻ കൂരാച്ചുണ്ട് സിപിഐ ബ്രാഞ്ച് സെക്രട്ടറിയായി വീണ്ടും തെരെഞ്ഞെടുക്കപ്പെട്ടു
കൂരാച്ചുണ്ട് : ഗതാഗതക്കുരുക്ക് അനുഭവിക്കുന്ന കൂരാച്ചു ണ്ടിൽ ബൈപാസ് റോഡിന്റെ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ സംസ്ഥാന സർ ക്കാരും എംഎൽഎയും പഞ്ചായത്തും ആത്മാർഥമായി ശ്രമിക്കണമെന്ന് സി പിഐ കുരാച്ചുണ്ട് ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു.
ടി.കെ.ശിവദാസൻ അധ്യക്ഷത വഹിച്ചു. സി.കെ.ബാല കൃഷ്ണൻ, എ.കെ.പ്രേമൻ, പി.ടി.തോമസ്, വിനു മ്ലാക്കുഴി യിൽ, ഗോപാലൻ മണ്ടോ പ്പാറ, കെ.എം.പീറ്റർ എന്നിവർ പ്രസംഗിച്ചു. എ.കെ.പ്രേമനെ സെക്രട്ടറിയായും ടി.കെ.ശിവദാസനെ അസിസ്റ്റന്റ് സെക്രട്ടറിയായും തിരഞ്ഞെടുത്തു.

Comments
Post a Comment