ചക്കിട്ടപാറ സ്വദേശി ജിന്റോ തോമസിൻ്റെ സംവിധാനത്തിൽ ; പ്രസിദ്ധ നാടക നടൻ മുഹമ്മദ് പേരാമ്പ്രയുടെ ജീവിതവും നാടക ജീവിതവും ഡോക്യുമെന്ററി ആകുന്നു.
ചക്കിട്ടപാറ: പ്രസിദ്ധ നാടക നടനും അഭിനേതാവുമായ മുഹമ്മദ് പേരാമ്പ്രയുടെ ജീവിതവും നാടക ജീവിതവും ഡോക്യുമെന്ററി ആകുന്നു എഴുത്തുകാരനും അവാർഡ് ജേതാവും പത്രപ്രവർത്തകനുമായ ഷംസുദ്ദീൻ പി കുട്ടോത്ത് രചിച്ച മുഹമ്മദ് പേരാമ്പ്രയുടെ ജീവിത കഥയായ കെടാത്ത ചൂട് എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി പേരാമ്പ്രയിലെ സിനിമ പ്രവർത്തകരാണ് ഡോക്യുമെന്ററി ഒരുക്കുന്നത് കെ സി പ്രൊഡക്ഷന് വേണ്ടി ഷർമിന റഷീദും വേവ് മീഡിയ പ്രൊഡക്ഷൻസും സംയുക്തമായി നിർമ്മിക്കുന്ന ഈ ഡോക്യുമെന്ററിയുടെ തിരക്കഥ രചിച്ചിരിക്കുന്നത് ഷംസുദ്ദീൻ പി കുട്ടോത്ത് ആണ്. സിനിമ സംവിധായകനും ഈ വർഷത്തെ ഫിലിം ക്രിട്ടിക്സ് അവാർഡ് നവാഗത പ്രതിഭ പുരസ്കാരം സ്വന്തമാക്കുകയും ചെയ്ത ചക്കിട്ടപാറ സ്വദേശി ജിന്റോ തോമസ് ആണ് സംവിധായകൻ. കന്നട മലയാള സിനിമകളിൽ ക്യാമറാമാൻ ആയി പ്രവർത്തിക്കുന്ന ചന്തു മേപ്പയൂർ ക്യാമറ ചെയ്യുന്നു ബുഷേർ എഡിറ്റിംഗ് നിർവഹിക്കുന്നു ഹ ത്ത നെ ഉദയ എന്ന സിനിമയിലെ ഗാനങ്ങളിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകൻ സാൻഡിയാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. പേരാമ്പ്രയുടെ സ്വന്തം കലാകാരന്റെ നാടക ജീവിതത്തിലൂടെ നാടക അഭിനേതാക്കളുടെ ജീവിതം പറഞ്ഞുവന്നു നാടക നടൻ.

Comments
Post a Comment