മലയോര ഹൈവേ ; ചക്കിട്ടപാറയിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഒപ്പുശേഖരണം നടത്തി
ചക്കിട്ടപാറ : മലയോര ഹൈവേയുടെ ചക്കിട്ടപാറ ടൗണിലെ റോഡിന്റെ ഭൂമി താലൂക്ക് സർവേയർ അളന്ന് തിട്ടപ്പെടുത്തണമെന്നു ആവശ്യപ്പെട്ട് അധികൃതർക്ക് പരാതി നൽകാൻ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചക്കിട്ടപാറയിൽ ഒപ്പുശേഖരണം നടത്തി. ഒട്ടേറെ പൊതുജനങ്ങൾ പരാതിയിൽ ഒപ്പിട്ടു.
മണ്ഡലം പ്രസിഡന്റ് റെജി കോച്ചേരി, ബാബു കാനന്തടം, ജയിംസ് മാത്യു, ഗിരീഷ് കോമ ച്ചംകണ്ടി, ജയിംസ് മാളിയേക്കൽ, എബിൻ കുംബ്ലാനിക്കൽ, ജെയിൻ ജോൺ എന്നിവർ നേതൃത്വം നൽകി.

Comments
Post a Comment