ചക്കിട്ടപാറ മലയോര ഹൈവേ ചെളികുളമായ സംഭവം; പൊതുജനം കരാർ കമ്പനിയുടെ ലോഡും വണ്ടി തടഞ്ഞ് പ്രതിഷേധിച്ചു
ചക്കിട്ടപാറ : ചക്കിട്ടപാറയിൽ മലയോര ഹൈവേ ചളികുളമായതിൽ പ്രതിഷേധിച്ച് പൊതുജനം പഞ്ചായത്തിന്റെ റോഡിൽ വച്ച് ഉരാളുങ്കൽ സൊസൈറ്റിയുടെ ലോഡും വണ്ടി തടഞ്ഞു. കരാർ കമ്പനിയുടെ സൈറ്റ് എൻജിനീയർ സ്ഥലത്ത് എത്തുകയും ചക്കിട്ടപാറ - താനിയോട് - ചെമ്പ്ര റോഡും , ചക്കിട്ടപാറ - താഴത്ത് വയൽ റോഡും ഇരുചക്ര വഹനങ്ങൾക്ക് സഞ്ചരിക്കാൻ ഇന്ന് വൈകുന്നേരത്തിന് മുമ്പ് യോഗ്യമാക്കി തരുമെന്ന് ഉറപ്പു നൽക്കിയതു കൊണ്ട് തടഞ്ഞുവച്ച വാഹനങ്ങൾ വിട്ടുനൽകി. തുടർനടപടി സ്വീകരിച്ചില്ലെങ്കിൽ സമരവുമായി ശക്തമായി മുന്നോട്ട് പോകുമെന്നും അറിയിച്ചു

Comments
Post a Comment