കനത്ത മഴ; റെഡ് അലർട്ട്: കക്കയം, കരിയാത്തും പാറ ടൂറിസം കേന്ദ്രങ്ങൾ അടച്ചു




✒️നിസാം കക്കയം 

കൂരാച്ചുണ്ട് : ജില്ലയിൽ കനത്തമഴ സാധ്യത നിലനിൽക്കു ന്ന സാഹചര്യത്തിൽ പഞ്ചായത്തിലെ കക്കയം ഹൈഡൽ ഇക്കോ ടൂറിസം കേന്ദ്രങ്ങളും, കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രവും അടച്ചു. ചൊവ്വാഴ്ച രാവിലെ പതിനൊന്നു മണിയോട് കൂടി യാണ് ടൂറിസം കേന്ദ്രങ്ങൾ അട ച്ചത്. തുടർച്ചയായി മഴ പെയ്യു ന്ന സാഹചര്യമുള്ളതിനാൽ സഞ്ചാരികളുടെ സുരക്ഷ കണ ക്കിലെടുത്താണ് തീരുമാനമെ ന്ന് ടൂറിസം അധികൃതർ അറിയി ച്ചു. ഇനിയൊരു അറിയിപ്പുണ്ടാ കുന്നത് വരെ സഞ്ചാരികൾക്ക് പ്രവേശനമുണ്ടാകില്ല. ടൂറിസം മാനേജ്മെന്റ് കമ്മിറ്റിക്ക് കീഴി

ലുള്ള തോണിക്കടവ് ടൂറിസം കേന്ദ്രം തുറന്ന് പ്രവർത്തിക്കു മെങ്കിലും ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് പാറക്കടവ്, കരിയാത്തുംപാറ മേഖലകളി ലേക്ക് പ്രവേശനമുണ്ടായിരിക്കി ല്ല. ടൂറിസം കേന്ദ്രങ്ങൾ അടച്ചത റിയാതെ സ്ഥലം സന്ദർശിക്കാ നെത്തിയ നൂറ് കണക്കിന് വി നോദസഞ്ചാരികൾ നിരാശരാ യി മടങ്ങി.

ടൂറിസം കേന്ദ്രങ്ങൾ പ്രവർ ത്തിക്കാതിരിക്കുന്നത് കാരണം പ്രദേശത്തെ വ്യാപാരികളും, ഓട്ടോ, ടാക്സി ജീവനക്കാരും ജോലിയും കച്ചവടവും ഇല്ലാതെ പ്രയാസപ്പെടുന്ന സാഹചര്യവും നിലനിൽക്കുന്നുണ്ട്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി