മലയോര ഹൈവേ: ചക്കിട്ടപാറ ടൗണിലെ റോഡ് സർവേ സംഘം അളക്കും
തീരുമാനം പഞ്ചായത്ത് വിളിച്ച സർവകക്ഷി യോഗത്തിൽ
✒️ ജോബി മാത്യു
ചക്കിട്ടപാറ: റോഡിൻ്റെ വീതി സംബന്ധിച്ച തർക്കത്തെ തുടർന്നു നിർത്തിവച്ച ചക്കിട്ടപാറ ടൗ ണിലെ മലയോര ഹൈവേ നിർ മാണ പ്രവൃത്തി പുനരാരംഭിക്കു ന്നതിന്റെ ഭാഗമായി ചേർന്ന സർവകക്ഷി യോഗത്തിൽ ജനകീയ ആവശ്യത്തിന് അംഗീകാരം.
റോഡിന്റെ പലഭാഗത്തും വീതി യെക്കുറിച്ചു പരാതി ഉയർന്നതി നാൽ വ്യാപാരികളും വിവിധ രാ ഷ്ട്രീയ പാർട്ടികളും പ്രതിഷേധ വുമായി രംഗത്തു വന്നു. വ്യാപാ രികൾ പ്രവൃത്തി തടഞ്ഞിരുന്നു.
കഴിഞ്ഞ ഏപ്രിൽ 25, മേയ് 3 ദി വസങ്ങളിൽ ഹൈവേ പ്രവൃത്തി മുടങ്ങിയതിനെ തുടർന്നു മനോ രമ വാർത്ത നൽകിയിരുന്നു. തു ടർന്ന് ഇന്നലെ പഞ്ചായത്ത് പ്രസിഡന്റ് സർവകക്ഷി യോഗം വിളിച്ചു.
റോഡിന്റെ ഭൂമി താലൂക്ക് സർ വേ ടീം അളക്കാൻ യോഗത്തിൽ തീരുമാനമായി.
എ.ജി.ഭാസ്കരൻ ചെയർമാനാ യും റെജി കോച്ചേരി കൺവീനറായി എ.ജി. ഭാസ്കരൻ ചെയർമാനുമായി ജനപ്രതിനിധികളും രാഷ്ട്രീയ പ്പാർട്ടി, വ്യാപാരി പ്രതിനിധിക ളും അടങ്ങുന്നതാണ് കമ്മിറ്റി.
12 മീറ്റർ വീതിയിലാണ് മല യോര ഹൈവേ നിർമിക്കു ന്നത്. ചക്കിട്ടപാറ ടൗണിൽ ഹൈവേ നിർമാണത്തിനായി അഴുക്ക്‌ചാൽ നിർമാണം തു ടങ്ങിയപ്പോഴാണ് വ്യാപാരിക ളുടെ പ്രതിഷേധമുണ്ടായത്. ഇതെത്തുടർന്ന് ചക്കിട്ടപാറ ടൗണിൽ അഴുക്ക് ചാലിനായി കുഴിയെടുക്കുന്നത് നിർത്തി വെക്കേണ്ടി വന്നു.
1981ൽ പെരുവണ്ണാമുഴി മുതൽ ചെമ്പ്ര വരെ റോഡ് പൊതുമരാ മത്ത് വകുപ്പ് ഏറ്റെടുത്ത് പാതയു ടെ അതിർത്തി നിർണയിച്ചു കല്ല് സ്ഥാപിച്ചിരുന്നു.
റവന്യു രേഖ പ്രകാരം സർവേ പൂർത്തിയാക്കണമെന്നാണ് ഹൈവേ പ്രവൃത്തി തുടങ്ങിയതു മുതൽ ആവശ്യം ഉയർന്നതാണ്.
ജനപ്രതിനിധികൾ, വിവിധ രാ ഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കെആർഎഫ്ബി ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ചിപ്പി മനോ ജ്, മെംബർമാരായ ഇ.എം. ശ്രീജി ത്ത്, ജിതേഷ് മുതുകാട്, ബ്ലോക്ക് മെംബർ ഗിരിജ ശശി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ റെജി കോച്ചേരി, എ.ജി.ഭാസ്കരൻ, രാ ജൻ വർക്കി, വി.വി.കുഞ്ഞിക്ക ണ്ണൻ, ബാബു കുനന്തടം, ജയിം സ് മാത്യു, പ്രദീപൻ ചക്കിട്ടപാറ എന്നിവർ പ്രസംഗിച്ചു.

Comments
Post a Comment