അഖില കേരള സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിന് കല്ലാനോട് ജൂബിലി സ്റ്റേഡിയത്തിൽ തുടക്കം



കൂരാച്ചുണ്ട് : സാന്തോം സ്പോർട്സ് അക്കാദമി സംഘടിപ്പിക്കുന്ന ഒന്നാമത് അഖില കേരള സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് കല്ലാനോട് ജൂബിലി സ്റ്റേഡിയത്തിൽ തുടങ്ങി. കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.കെ.അമ്മദ് ഉദ്ഘാടനം ചെയ്ത് ടീം അംഗങ്ങളെ പരിചയപ്പെട്ടു. കല്ലാനോട്‌ ഇടവക വികാരി ജിനോ ചുണ്ടയിൽ, ജോയ്കുര്യൻ മുട്ടുംമുഖത്ത്, റഫീഖ് മുഖംവീട്ടിൽ എന്നിവർ അനുഗമിച്ചു. ഞായറാഴ്ച നടന്ന മത്സരങ്ങളിൽ എഫ്സി തലയാടിനെ പരാജയപ്പെടുത്തി സാന്റോസ് കക്കയവും, എവർട്ടൻ കരിയാത്തുംപാറയെ പരാജയപ്പെടുത്തി
എൻ.എസ്.ബഹ്‌റൈൻ എം.എം.പറമ്പും ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. തിങ്കളാഴ്ച നടക്കുന്ന മത്സരത്തിൽ അൽഷബാബ് ചങ്ങരോത്ത്, ഈവനിംഗ് പ്ലയെർസ് തിരുവോടുമായി ഏറ്റുമുട്ടും.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി