കോഴിക്കോട് പുതിയ സ്റ്റാൻഡിൽ ബസ് നന്നാക്കുന്നതിനിടെ ബസ് ശരീരത്തിൽ കയറിയിറങ്ങി മെക്കാനിക്കിന് ദാരുണാന്ത്യം
കോഴിക്കോട് : മൊഫ്യൂസിൽ ബസ് സ്റ്റാൻഡിൽ സ്വകാര്യബ സിന്റെ ബ്രേക്ക് നന്നാ ക്കുന്നതിനിടെ ശരീരത്തി ലൂടെ വാഹനം കയറിയി റങ്ങി മെക്കാനിക്കിന് ദാ രുണാന്ത്യം. വെസ്റ്റ്ഹിൽ കുപ്പായം തൊടി പുത്തലത്ത് വീട്ടിൽ പി. മോഹനനാണ് (65) മരിച്ചത്.
വർഷങ്ങളായി പുതിയ സ്റ്റാൻഡിലെ ബസുകളുടെ മെക്കാനിക് ജോലികൾ ചെയ്യുന്നയാളാണ് മോഹനൻ. ഞായറാഴ്ച രാവിലെ 9.45-ന് കണ്ണൂർ ഭാഗത്തേക്കു പോ കുന്ന സ്വകാര്യബസിൻ്റെ ബ്രേക്ക് നന്നാക്കുകയായിരുന്നു. ബസിന്റെ അടിയിൽക്കിടന്ന് നന്നാക്കുന്നതിനിടെ ബസ്ഡ്രൈവർ അശ്രദ്ധ മായി വാഹനം മുന്നോ ട്ടെടുത്തു. മോഹനന്റെ വയറിന്റെ ഭാഗത്തുകൂ ടി ബസിന്റെ പിൻചക്രം കയറിയിറങ്ങി. പോലീസ് ആംബുലൻസിൽ മെഡി ക്കൽ കോളേജിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
കസബ പോലീസ് ബസ് ഡ്രൈ വറുടെപേരിൽ മനഃപൂർവമല്ലാത്ത നരഹത്യക്കും അശ്രദ്ധമായി വാ ഹനമോടിച്ചതിനും കേസെടുത്തു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപ ടികൾക്കുശേഷം ബന്ധുകൾക്ക് വിട്ടുകൊടുത്തു. പി. സുനന്ദയാ ണ് ഭാര്യ. മക്കൾ: പി അനൂപ്, പിഅനീഷ്, പി. അശ്വതി. മരുമക്കൾ: ആമി, വിദ്യ, ശ്രീജിത്ത്.

Comments
Post a Comment