കൃഷിയിടങ്ങളിലിറങ്ങുന്ന മൃഗങ്ങളെ കൊല്ലും, തിന്നും: വി ഫാം
കൂരാച്ചുണ്ട് : കൃഷിയിടങ്ങളിലിറങ്ങുന്ന ഒരു മൃഗത്തെയും വിടില്ലെന്നു വി ഫാം ഫാർമേഴ്സ് ഫൗണ്ടേഷൻ സംസ്‌ഥാന ചെയർമാൻ ജോയ് കണ്ണൻചിറ.
അവയെ കൊല്ലുകയും തിന്നാൻ പറ്റുന്നവയെ തിന്നുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു
വന്യജീവി ആക്രമണങ്ങളിൽ ഇരയാകുന്നവർക്കു നൽകേണ്ട നഷ്ടപരിഹാരം വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് വി ഫാം ഫാർമേഴ്സ് ഫൗണ്ടേഷൻ മന്ത്രി എ.കെ.ശശീന്ദ്രന്റെ നന്മണ്ട ക്യാ പ് ഓഫിസിനു മുൻപിൽ നട ത്തിയ പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കർഷകന്റെ അന്ത്യം കാണാനാ ണു വനംവകുപ്പ് ആഗ്രഹിക്കുന്ന ത്. ഇടതുപക്ഷത്തെ കർഷകർ പോലും ഈ സർക്കാർ നയങ്ങൾ ക്ക് എതിരാണ്. ത്
വന്യജീവി ആക്രമണങ്ങ ളിൽ കൊല്ലപ്പെടുന്നവർക്കു നൽ കേണ്ട 25 ലക്ഷം രൂപ 10 ലക്ഷ മായി കുറയ്ക്കുകയാണ് സർക്കാർ ചെയ്തിരിക്കുന്നത്. തിരി ച്ചു വരാൻ ആഗ്രഹമുണ്ടെങ്കിൽ സർക്കാർ നടപടികൾ തിരുത്ത ണമെന്നും വന്യജീവികളെ കൊ ല്ലുന്നതിന്റെ പേരിൽ ഒരു കർഷ കനെ പോലും തൊടാൻ വനപാ ലകരെ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ ഉത്തരവിന്റെ പകർപ്പ് കത്തിച്ചു. സുമിൻ എസ്. നെടുങ്ങാടൻ അധ്യക്ഷത വഹിച്ചു സണ്ണി പാരഡൈസ്, വി.ടി. തോമസ്, ബാബു പുതുപ്പറമ്പിൽ, തോമസ് പൈക്കാട്ട്, രാജു ജോൺ, സജി പശുക്കടവ്, കു ര്യൻ ചെമ്പനാനി, ബോണി ജേക്കബ് എന്നിവർ പ്രസംഗിച്ചു.

Comments
Post a Comment