മുക്കത്ത് തിയറ്റർ കെട്ടിടത്തിൽ കിടന്നുറങ്ങിയ യുവാവ് താഴെ വീണ് മരിച്ചു
മുക്കം: തിയറ്റർ കെട്ടിടത്തിൽ കിടന്നുറങ്ങിയ യുവാവ് താഴെ വീണു മരിച്ചു. മുക്കം കുറ്റിപ്പാല സ്വദേശി കോമളൻ (41) ആണ് മരിച്ചത്. മുക്കം പി.സി തിയറ്ററിന്റെ പാരപ്പെറ്റിൽ നിന്നും താഴെ വീണാണ് മരിച്ചത്. ഇന്ന് രാവിലെ ജീവനക്കാർ എത്തിയപ്പോഴാണ് താഴെ മരിച്ച നിലയിൽ ഇയാളെ കണ്ടെത്തിയത്.
തിയറ്റർ കെട്ടിടത്തിൻ്റെ വശങ്ങളിലായി ബാൽക്കെണിപോലെയുള്ള പാരപ്പെറ്റ് ഭാഗത്താണ് ഇയാൾ കിടന്നുറങ്ങിയിരുന്നത്. ഉറങ്ങുന്നതിനിടെ അബദ്ധത്തിൽ താഴെ വീണതാകാമെന്നാണ് കരുതുന്നത്. താഴെ വീണ് രക്തം വാർന്ന നിലയിലായിരുന്നു മൃതദേഹം.
മരിച്ച കോമളൻറെ ഭാര്യ നിമിഷ തിയറ്ററിൽ ശുചീകരണ തൊഴിലാളിയാണ്. ഇയാൾ രാത്രി ഇവിടെ കിടക്കാറുണ്ടെന്ന് തിയറ്റർ ഉടമകൾ പറഞ്ഞു. സ്ഥലത്ത് പോലീസ് സ്ഥലത്തെത്തി തുടർ നടപടി സ്വീകരിച്ചു. മൃതദേഹം മുക്കം പൊലീസ് സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Comments
Post a Comment