പെരുവണ്ണാമൂഴിയിൽ സപ്പോർട്ട് ഡാം നിർമാണം നീളുന്നു
ഒരു വർഷമായിട്ടും പുതുക്കിയ രൂപകൽപനയ്ക്ക് അനുമതി ലഭിച്ചിട്ടില്ല
✒️ ജോബി മാത്യു
പെരുവണ്ണാമുഴി : കുറ്റ്യാടി ജല സേചന പദ്ധതിയുടെ നിലവിലെ ഡാം ബലപ്പെടുത്തുന്നതിന്റെ ഭാ ഗമായി നിർമിക്കുന്ന സപ്പോർട്ട് ഡാം പ്രവൃത്തി അനിശ്‌ചിതമായി നീളുന്നു.
53 വർഷത്തെ പഴക്കമുള്ള ഡാമിന്റെ ബലക്ഷയത്തെക്കുറിച്ചു ഡാം സ്പെഷലിസ്‌റ്റ് സംഘ ത്തിന്റെ കണ്ടെത്തലിനെ തുടർ ന്നാണ് സപ്പോർട്ട് ഡാം നിർമി ക്കാൻ തീരുമാനിച്ചത്.
സില്ലിങ് ബേസിൻനയ്ക്ക് അംഗീകാരം ലഭിക്കാത്തതാണ് പ്രവൃത്തി വൈകാൻ കാര ണം. ഐഡിആർബി ഡിസൈൻ പാസാക്കണം. നിലവിലെ ഡാ മിൽ നിന്നു 12 മീറ്റർ ദൂരത്തിൽ കോൺക്രീറ്റ് ചെയ്‌ത് ഡാമിന്റെ സുരക്ഷ ഉറപ്പു വരുത്തുന്നതാണ് പ്രവൃത്തി. 10 ബ്ലോക്ക് കോൺ ക്രീറ്റ് ചെയ്യണം.ഡാമിന്റെ 300 മീ റ്റർ ഭാഗത്ത് സർവേ നടത്തി ഫ്ലോ പരിശോധിക്കണം.
2021 നവംബർ മാസത്തിലാണ് സപ്പോർട്ട് ഡാം പ്രവൃത്തി തുടങ്ങിയത്. 28.50 കോടി രൂപയുടെ പ്രവൃത്തിയിൽ 73% പണി പൂർ ത്തിയായെന്ന് ഉദ്യോഗസ്‌ഥർ പറഞ്ഞു
2024ൽ സപ്പോർട്ട് ഡാം പ്രവൃത്തിയുടെ കാലാവധി കഴിഞ്ഞിരുന്നു. പിന്നീട് ഒരു വർഷ രൂപകൽപത്തേക്ക് കൂടി കരാർ പുതുക്കി നൽകിയതും ഈ മാസം 31ന് അവസാനിക്കും. ഡാം വിദഗ്‌ധ സമിതിയുടെ
സന്ദർശനത്തെ തുടർന്ന് സപ്പോർട്ട് ഡാം ഡിസൈൻ റിവി ഷൻ നിർദേശിച്ചിരുന്നു. ഈ റിവി ഷൻ അംഗീകരിച്ചാൽ മാത്രമേ പണി വീണ്ടും തുടങ്ങാൻ സാധി ക്കൂ. തിരുവനന്തപുരം ഇറിഗേ ഷൻ ഡിസൈൻ ആൻഡ് റിസർ ച് ബോർഡ് പുതിയ രൂപകൽ പന അംഗീകരിക്കണം.
കഴിഞ്ഞ ഒരു വർഷമായി രൂപ കൽപനയുടെ പേരിൽ പ്രവൃത്തി നീളുകയാണ്. രത്നഗിരി ബാലാ ജി കൺസ്ട്രക്‌ഷൻ കമ്പനിയാ ണ് പ്രവൃത്തി ഏറ്റെടുത്തിരിക്കു ന്നത്. പുതിയ ഡിസൈൻ അംഗീ കാരം ലഭിച്ചാൽ 4 മാസത്തിനു ള്ളിൽ പ്രവൃത്തി പൂർത്തിയാ ക്കാൻ കഴിയുമെന്ന് അധികൃതർ അറിയിച്ചു.

Comments
Post a Comment