ചുരത്തിൽ ആകാശ ദൃശ്യങ്ങൾ പകർത്തുന്നതിനിടെ പേരാമ്പ്ര സ്വദേശിയുടെ ഡ്രോൺ മലയിടുക്കിൽ കുടുങ്ങി; തിരികെ എൽപ്പിച്ച് കൽപ്പറ്റ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ
താമരശ്ശേരി : താമരശ്ശേരി ചുരത്തിൽ അപ്രത്യക്ഷമായ ഡ്രോണിനെ മണിക്കൂർ നീണ്ട കഠിനശ്രമങ്ങൾക്കൊടുവിൽ കണ്ടെത്തി ഉടമസ്ഥന് തിരികെ എൽപ്പിച്ച് കൽപ്പറ്റ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ. ചുരത്തിന്റെ ആകാശ ദൃശ്യങ്ങൾ പകർത്തുന്നതിനിടെ പേരാമ്പ്ര സ്വദേശി അജുൽ കൃഷ്ണന് ഡ്രോൺ നിയന്ത്രിക്കാനാകാതെ പോകുകയും നഷ്‌ടപ്പെടുകയുമായിരുന്നു.
സ്വന്തം നിലക്ക് ഏറെ നേരം പരിശ്രമച്ചെങ്കിലും ഡ്രോൺ കുടുങ്ങി കിടക്കുന്ന സ്പോട്ട് കൃത്യമായി കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെയാണ് അജുൽ കൃഷ്ണ കൽപ്പറ്റ അഗ്‌നിരക്ഷാ നിലയത്തിൽ വിളിച്ചറിയിച്ചത്. രാവിലെ 11.30ന് വിവരം ലഭിച്ചതോടെ നിലയത്തിൽ നിന്നും ഒരു ഉദ്യോഗസ്ഥർ പുറപ്പെട്ടു.
ഏറെ നേരത്തെ തിരച്ചിലിന് ഒടുവിലാണ് വ്യൂ പോയിന്റിന് മുകൾ ഭാഗത്ത് 70 മീറ്ററോളം ഉയരത്തിൽ കുടുങ്ങിയ ഡ്രോൺ ഉദ്യോഗസ്ഥർ കണ്ടെത്തിയത്. ചരിഞ്ഞ ഭാഗങ്ങളും പാറയിടുക്കുകളും കാരണം ഏറെ ദുഷ്കരമായിരുന്നു തിരച്ചിൽ. ഉയരത്തിൽ കുടുങ്ങിയ ഡ്രോൺ ഒന്നര മണിക്കൂറോളം പണിപ്പെട്ടാണ് വീണ്ടെടുക്കാനായത്.
ഉപകരണം ചുരത്തിൽ വെച്ച് തന്നെ ഉദ്യോഗസ്ഥർ ഉടമ അജുൽ കൃഷ്ണന് കൈമാറി. ഫയർ ഓഫീസർ ജിതിൻ കുമാർ, എം.ബി. ബേബിൻ, സുജിത്ത്, ഷിബിൻ. എന്നിവർ ഒന്നര മണിക്കൂറോളം നീണ്ട സാഹസികമായ തിരച്ചിലാണ് എസ്എഫ്ആർഒ എ.വി. വിനോദ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ. സുധീഷ് , ശ്രീഷ്മ തുടങ്ങിയവർ തിരച്ചിലിൽ പങ്കെടുത്തു.


Comments
Post a Comment