ഇനി വരില്ല, കുഞ്ഞു കല്യാണി ; അമ്മയ്ക്കൊപ്പം പോയ കുട്ടി മരിച്ചനിലയിൽ




കോലഞ്ചേരി (കൊച്ചി) : മറ്റക്കുഴി പണിക്കരുപടിയിലെ അങ്കണവാടിയിൽനിന്ന് അമ്മ കൂട്ടിക്കൊണ്ടുപോയ മൂന്നു വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി. ഇന്ന്പുലർച്ചെ 2.20 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്.

മൂഴിക്കുളം പാലത്തിന്റെ മൂന്നാമത്തെ കാലിന്റെ പരിസരത്ത് മണലിൽ പതിഞ്ഞു കിടക്കുകയായിരുന്നു കുട്ടിയുടെ മൃതദേഹം. തിരച്ചൽ തുടങ്ങി മൂന്നു മണിക്കൂറിനുള്ളിലാണ് കുഞ്ഞുണ്ണിക്കര യു കെ സ്കൂബ ടീം മൃതദേഹം കണ്ടെത്തിയത്. മറ്റക്കുഴി കീഴ്‌പിള്ളിൽ സുഭാ ഷിന്റെ മകൾ കല്യാണിയെയാണ് തിങ്കളാഴ്ച വൈകീട്ട് കാണാ തായത്. വൈകീട്ട് 3.30 - ഓടെ പണിക്കരുപടിയിലുള്ള അങ്ക ണവാടിയിൽനിന്ന് അമ്മ കല്യാ ണിയെ കൂട്ടിക്കൊണ്ടുപോവു കയായിരുന്നു.

അമ്മയിൽനിന്നു ലഭിച്ച വി വരമനുസരിച്ച് മൂഴിക്കുളം മേഖലയിൽ കുഞ്ഞിനായി രാത്രി വൈകിയും തിരച്ചിൽ നടത്തു കയായിരുന്നു. അമ്മ കുഞ്ഞു മായി മൂഴിക്കുളത്തിനടുത്ത് ബസ് ഇറങ്ങിയതിന്റെ ദൃശ്യ ങ്ങൾ പോലീസിന് ലഭിച്ചിരു ന്നു. കുട്ടിയുടെ അമ്മയ്ക്ക് ചില മാനസിക പ്രശ്നങ്ങളുള്ളതായി പറയുന്നുണ്ട്. അമ്മ പരസ്പര വിരുദ്ധമായാണ് ആദ്യം പോ ലീസിന്റെ ചോദ്യങ്ങൾക്ക് മറു പടി നൽകിയത്. മൂഴിക്കുളം പാലത്തിനു സമീപം കുഞ്ഞി നെ ഉപേക്ഷിച്ചെന്ന് ഇവർ പറ ഞ്ഞു. അഗ്നിരക്ഷാസേനയും പ്രദേശവാസികളും പാലത്തി ന് സമീപം പുഴയിൽ തിരച്ചിൽ നടത്തിയിരുന്നു

കുഞ്ഞിനെയും കൂട്ടി അമ്മ മടങ്ങിയെത്താത്തതിനെ തുടർ ന്നാണ് വീട്ടുകാർ അന്വേഷണം തുടങ്ങിയത്. ഏഴു മണിയോ ടെ അമ്മ ഓട്ടോറിക്ഷയിൽ കു റുമശ്ശേരിയിലെ സ്വന്തം വീട്ടിലെ ത്തിയെങ്കിലും കൂടെ കുട്ടിയു ണ്ടായിരുന്നില്ല.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി