പെരുവണ്ണാമൂഴിയിലെ കുരിശു പള്ളിയിലെ വേളാങ്കണ്ണി മാതാവിന്റെ ഗ്രോട്ടോയ്ക്ക് നേരേ കല്ലേറ്; പ്രതിയെ കിട്ടി
ചക്കിട്ടപാറ: പെരുവണ്ണാമൂഴി ഫാത്തിമ മാതാ ചർച്ചിന്റെ അധീനത യിൽ പെരുവണ്ണാമുഴി ടൂറിസ്റ്റ് കേന്ദ്രത്തിനു സമീപമുള്ള വേളാങ്ക ണ്ണി മാതാ ഗ്രോട്ടോ യുടെ ചില്ല് കല്ലേറിൽ തകർന്ന സംഭവത്തി ലെ പ്രതിയെ ഒടുവിൽ കണ്ടെത്തി.
ഇവിടെ തമ്പടിച്ചിരുന്ന തെരുവുനായകൾ സമീപത്തെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ വന്ന ആളുടെ മേൽ കുരച്ചു ചാടിയിരുന്നു.
പ്രതിരോധിക്കാനായി കല്ലെടുത്ത് എറി ഞ്ഞത് ഗ്രോട്ടോയുടെ ചില്ലിൽ പതിക്കുകയാ യിരുന്നു.
ഹോട്ടലിലെ സിസി ടിവി സൂഷ്‌മമായി പരിശോധിച്ചപ്പോഴാണ് കാര്യം ബോധ്യപ്പെട്ടത്. കല്ലെറിഞ്ഞയാൾ ചില്ല് പൊട്ടിയ വിവരം അറിഞ്ഞിരുന്നില്ല. ടുറിസ്റ്റ് കേന്ദ്രം ഉൾപ്പടെ പെരുവണ്ണാമൂഴിയിൽ തെരുവ് നായ ശല്യം അതിരൂക്ഷമാണ്


Comments
Post a Comment