നരിനടയിൽ കാട്ടാന വാഴക്കൃഷി നശിപ്പിച്ചു
✒️ജോബി മാത്യു
ചക്കിട്ടപാറ : പഞ്ചായത്തിൽ 9 ാം വാർഡിലെ നരിനട മേഖല യിൽ കാട്ടാനയിറങ്ങി കൃഷിഭൂമി യിലെ വാഴകൾ നശിപ്പിച്ചു. കള പ്പുരയ്ക്കൽ ജോർജിന്റെ കൃഷി ഭൂമിയിലെ വാഴകളാണ് നശിപ്പിച്ച ത്. സമീപത്തെ കോഴിഫാമിൽ വെളിച്ചം ഉള്ളതിനാൽ മറ്റ് കൃഷി ഭൂമിയിൽ നാശം വിതയ്ക്കാതെ ആനകൾ തിരിച്ചു പോയി.
വനഭൂമിയിൽ നിന്നു കാട്ടാന കൾ പെരുവണ്ണാമുഴി റിസർവോ യർ നീന്തിക്കയറിയാണു കൃഷി
യിടത്തിൽ എത്തുന്നത്. നിരന്ത രം കാട്ടാനകൾ ഇറങ്ങുന്നതി നാൽ
ജനങ്ങൾ ഭീതിയിലാണ്. കാർഷികവൃത്തി ചെയ്യാൻ സാ ധിക്കാത്ത സ്ഥിതി.
കർഷകരുടെ ജീവനും കാർ ഷിക വിളകൾക്കും സംരക്ഷണം നൽകാൻ അധികൃതർ നടപടി യെടുക്കണമെന്നു കൃഷി സ്‌ഥലം സന്ദർശിച്ച കർഷക കോൺഗ്ര സ് നേതാക്കളായ പാപ്പച്ചൻ കുന ന്തടം, ജയിംസ് തോട്ടുപുറം എന്നിവർ ആവശ്യപ്പെട്ടു.

Comments
Post a Comment