മലയോര ഹൈവേ ; ചക്കിട്ടപാറയിൽ പണി മുടങ്ങി; പണി കിട്ടി




ഓവുചാലിന്റെ
ഉള്ളിൽ വൈദ്യുതി തൂൺ നില നിർത്തിയാണ്സൈഡ് കോൺക്രീറ്റ് പ്രവൃത്തി തുടങ്ങാൻ നീക്കം.

4 ദിവസം മുൻപ് ഓവുചാൽ നിർമാണത്തിനു റോഡ് പൊളിച്ചിട്ട ശേഷം പണി നിർത്തിവച്ചു

✒️ ജോബി മാത്യു

ചക്കിട്ടപാറ : ചെമ്പ്ര - ചക്കിട്ട പാറ - പെരുവണ്ണാമൂഴി റൂട്ടിലെ മലയോര ഹൈവേ പ്രവൃത്തിയു ടെ ഭാഗമായി തലച്ചിറ - കുറ്റിപ്പി ലായി റോഡ് തുടങ്ങുന്ന മേഖല വെട്ടിപ്പൊളിച്ചതോടെ ഒട്ടേറെ കു ടുംബങ്ങൾ ദുരിതത്തിലായി. പാ തയിൽ ഗതാഗതം മുടങ്ങിയതോ ടെ 12-ാം വാർഡിലെ 40 കുടുംബ ങ്ങളാണ് ദുരിതത്തിലായത്. 4 ദി വസം മുൻപ് ഓവുചാൽ നിർമാ ണത്തിനായി റോഡ് പൊളിച്ചിട്ട ശേഷം പണി നിർത്തിവച്ചതാണ് പ്രശ്ന‌ം. കമ്പി ഇല്ലാത്തതിനാലാണ് പ്രവൃത്തി മുടങ്ങിയതെന്നു കരാറുകാരൻ പറഞ്ഞു. നിർ മാണ സാമഗ്രികൾ ഇല്ലാതെ പണി തുടങ്ങി കരാറുകാരൻ ജനങ്ങളെ ദുരിതത്തിലാക്കുകയാ ണെന്നു പരാതി ഉയർന്നു. അടി യന്തര സാഹചര്യത്തിൽ യാത്ര ചെയ്യാൻ രോഗികൾ ഉൾപ്പെടെ കഷ്‌ടപ്പെടുകയാണ്. ചക്കിട്ടപാറ ടൗണിൽ റോഡിന്റെ വീതി സം ബന്ധിച്ച് പരാതി ഉയർന്നതോടെ പ്രവൃത്തി നിർത്തിവച്ചിരുന്നു.

പിന്നീട്, സർവകക്ഷി യോഗം ചേർന്ന് റോഡ് മേഖല താലൂക്ക് സർവേയർ അളക്കാൻ തീരുമാനി ച്ചെങ്കിലും സർവേ നടന്നിട്ടില്ല. പെരുവണ്ണാമൂഴി - ചെമ്പ്ര റീച്ചിൽ ഹൈവേ പ്രവൃത്തി നാമമാത്രമാ യി ചുരുങ്ങി. പാതയോരത്ത് പല മേഖലകളിലും പണി മുടങ്ങിയ തിനാൽ ജനം ദുരിതത്തിലാണ്.

തലച്ചിറ ഭാഗത്ത് ഓവുചാലിന്റെ
ഉള്ളിൽ വൈദ്യുതി തൂൺ നില നിർത്തിയാണ് ഇപ്പോൾ സൈഡ് കോൺക്രീറ്റ് പ്രവൃത്തി തുടങ്ങാൻ നീക്കം. കെഎസ്ഇബി അധികൃതർ തൂൺ മാറ്റാത്തതാ ണു പ്രശ്നമെന്ന് അറിയുന്നു. അശാസ്ത്രീയമായ ഈ പ്രവർത്തി ഒഴിവാക്കണമെന്ന് നാട്ടു കാർ ആവശ്യപ്പെട്ടു.

കാലവർഷത്തിനു മുൻപ് അടി യന്തരമായി ഓവുചാൽ നിർമാ ണം പൂർത്തിയാക്കി കുറ്റിപ്പിലായി റോഡിൽ ഗതാഗത സൗകര്യം ഏർപ്പെടുത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. മലയോര ഹൈവേയുടെ പണി വേഗത്തി ലാക്കണമെന്നും ആവശ്യം ഉയരുന്നു

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി