സെൽഫി ജനശ്രീ കക്കയം പത്താം വാർഷിക ആഘോഷം
കക്കയം : സെൽഫി ജനശ്രീ കക്കയത്തിന്റെ പത്താം വാർഷിക ആഘോഷം എഴുത്ത്കാരനും, നാടക സംവിധായാകനുമായ സിബി നെല്ലിക്കൽ ഉദ്ഘാടനം ചെയ്തു. സെൽഫി ജനശ്രീയെ മാതൃകാപരമായി മുന്നോട്ട് നയിച്ച മുൻ ചെയർമാൻ ജോസ് വലിയപറമ്പിലിനെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. വിവിധ കലാപരിപാടികൾ നടന്നു. ചെയർമാൻ ഡെന്നീസ് കമ്പകത്തേൽ അധ്യക്ഷത വഹിച്ചു. അനു വല്ലയിൽ, ജോസ് വലിയപറമ്പിൽ, ഷൗക്കത്ത് മായൻകുന്നത്ത്, മോഹനൻ പാറക്കൽ, അജി കണിച്ചേരി, സ്റ്റെല്ല ബെന്നി, സിബി വല്ലയിൽ, ആനി വലിയപറമ്പിൽ, വത്സമ്മ കണിച്ചേരി എന്നിവർ സംസാരിച്ചു.
✒️നിസാം കക്കയം


Comments
Post a Comment