കുറ്റ്യാടി പ്രദേശത്ത് ഭൂചലനം




കുറ്റ്യാടി: കുറ്റ്യാടി പ്രദേശത്ത് ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ. കായക്കൊടി എള്ളിക്കാപാറയിലാണ് ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ. രാത്രി എട്ടു മണിയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തെ തുടർന്ന് ആളുകൾ വീട് വീട്ടിറങ്ങി. റവന്യു ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. കുറച്ച് സെക്കൻഡുകൾ മാത്രമാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് നാട്ടുകാർ പറയുന്നു. ഭൂചലനത്തെ തുടർന്ന് വലിയ ശബ്ദം അനുഭവപ്പെട്ടതായും നാട്ടുകാർ പറയുന്നു. ഈ ശബ്ദം കേട്ടാണ് നാട്ടുകാർ പരിഭ്രാന്തിയിൽ വീട് വിട്ട് പുറത്തിറങ്ങിയത്.


തുടർന്ന് ഇകെ വിജയൻ എംഎൽഎയെ നാട്ടുകാർ ബന്ധപ്പെടുകയും അദേഹം കളക്ടറുമായി സംസാരിക്കുകയും ചെയ്തു. പിന്നാലെയാണ് റവന്യു വകുപ്പ് ഉദ്യോ ഗസ്ഥർ സ്ഥലത്തെത്തിയത്. ഇന്നലെയും സമാനമായി ശബ്ദ‌ം കേട്ടതായും ഭൂചലനം അനുഭപ്പെട്ടതായും പറയുന്നുണ്ട്. എന്നാൽ നാശനഷ്ടങ്ങളോ അനിഷ്‌ട സംഭവങ്ങളോ ഉണ്ടായിട്ടില്ല. സംഭവത്തിൽ റവന്യൂ വകുപ്പ് പരിശോധന ആരംഭിച്ചിട്ടുണ്ട്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി