മലപ്പുറം കാളികാവിൽ വന്യ ജീവി കടിച്ചു കൊണ്ടുപോയ ടാപ്പിംഗ് തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി





മലപ്പുറം : കാളികാവിൽ പുലി കടിച്ചു കൊണ്ടുപോയ നാട്ടുകാർ അറിയിച്ച യുവാവിന്റെ മൃതദേഹം കണ്ടെത്തി. ടാപ്പിംഗ് തൊഴിലാളിയായ ഗഫൂർ എന്ന ടാപ്പിംഗ് തൊഴിലാളിയാണ് മരിച്ചത്. ഗഫൂറിനെ പുലി പിടിച്ചുകൊണ്ടുപോവുന്നത് കണ്ടുവെന്ന് മറ്റൊരു ടാപ്പിംഗ് തൊഴിലാളിയാണ് പറഞ്ഞത്. ഇന്ന് പുലർച്ചെയാണ് സംഭവം.

ജോലി ചെയ്യുന്നതിനിടെ പുലി ആക്രമിക്കുകയായിരുന്നു. കാളികാവ് അടക്കാക്കുണ്ടിലാണ് സംഭവം. സംഭവത്തിൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. വിവരമറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷിക്കുകയായിരുന്നു. അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. സ്ഥലത്തുനിന്നും 5 കിലോമീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. വനാതിർത്ഥിയിലേക്ക് യാത്ര സൌകര്യമില്ലാത്തതിനാൽ കാൽനടയായാണ് പൊലീസും സംഘവും പോയിരിക്കുന്നത്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി