ഭീകരാക്രമണത്തിൻ്റെ വേദന വിട്ടുമാറാതെ ബാലുശ്ശേരി സ്വദേശിയായ ജവാൻ
ബാലുശ്ശേരി : ഭീകരരുടെ ആക്രമണം നൽ കിയ വേദനയിൽനിന്ന് മുക്തനാ യിട്ടില്ലെങ്കിലും പാകിസ്താനിലെ ഭീ കരത്താവളങ്ങളിൽ ഇന്ത്യ നട ത്തിയ ആക്രമണത്തിൽ ഏറെ സന്തോഷിക്കുകയാണ് ബി എസ്എഫ് ജവാൻ പനങ്ങാട് അറപ്പീടിക തിരങ്കയിൽ ജവാൻ സന്തോഷ് കുമാർ. 2007 ജനുവരി 23-ന് കശ്മീരിലെ പുൽവാരയിലെ അനന്തപുരയ്ക്കടുത്തുണ്ടായ ഭീക രാക്രമണത്തിലാണ് സന്തോഷിന് സാരമായി പരിക്കേറ്റത്. സന്തോ ഷ് കുമാർ അടക്കം എട്ട് ബിഎ സ്എഫ് ജവാന്മാർ സഞ്ചരിച്ചിരു ന്ന വാഹനത്തിനു നേരേയാണ് ഹിസ്ബുൾ മുജാഹിദീൻ ഭീകരർ കുഴിബോംബ് ആക്രമണം നടത്തി യത്. കുഴിബോംബ് പൊട്ടിത്തെ റിച്ചുണ്ടായ അപകടത്തിൽ രണ്ട് ജവാന്മാർ തത്ക്ഷണം വീരമൃത്യു വരിച്ചിരുന്നു. രണ്ടുപേർ ചികി ത്സയ്ക്കിടയിലും മരിച്ചു. നാലുപേർ ഇന്നും വേദന അനുഭവിച്ചുകഴി യുകയാണ്.
143 സിആർപി ഓഫ് ബറ്റാ ലിയയിലെ അംഗങ്ങളായിരുന്നു ആക്രമണത്തിന് ഇരയായവർ.
പ്രൊട്ടക്ഷൻ ഡ്യൂട്ടിക്ക് പോയി തിരിച്ചുവരുമ്പോഴായിരുന്നു ആക്രമണം. വയറിനും കൈക്കും മാരകമായി പരിക്കേറ്റ സന്തോ ഷ് കുമാർ മിലിറ്ററി ആശുപത്രി യിൽ അതിതീവ്ര പരിചരണവിഭാ ഗത്തിൽ ഏറെക്കാലം ചികിത്സ യിൽ കഴിഞ്ഞു.
തന്നോടൊപ്പം ജോലിചെയ്തിരു ന്ന സഹപ്രവർത്തകരുടെ വേർ പാടിന്റെ വേദന ഇന്നും അനുഭവിക്കുകയാണ് സന്തോഷ് കുമാർ. മധുരപലഹാരവും കഴിച്ച് സന്തോ ഷിച്ചിരിക്കുമ്പോഴാണ് അവിചാരി തമായി സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ ഇവർ സഞ്ചരിച്ചിരുന്ന വാഹനം തലകീഴായി മറിഞ്ഞു. ഒടിഞ്ഞകൈ നിവർത്താൻകഴി യാതെയും വയറിനേറ്റ മുറിവിൻ്റെ വേദന സഹിച്ചുമാണ് ഏറെക്കാലം ജോലിചെയ്തത്.
തീവ്രവാദികളുടെ കുഴിബോംബ് ആക്രമണത്തിൽ മലയാളി ജവാൻ മരിച്ചു എന്ന വാർത്തയായിരുന്നു ആദ്യം നാട്ടിൽ പരന്നത്. വീട്ടിലും ഇതുമായി ബന്ധപ്പെട്ട സന്ദേശ് മെത്തിയതായി സന്തോഷ് കുമാർ ഓർക്കുന്നു. എന്നാൽ, സൈനിക ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം ഒരു പുനർജന്മംപോലെ ജീവൻ തിരിച്ചുകിട്ടി എന്നാണ് സന്തോഷ് കുമാർ പറയുന്നത്.
വയറിനും കൈക്കും മാരകമായ മുറിവേറ്റതിനാൽ ഇന്നും അതിന്റെ തായ അസ്വസ്ഥതകൾപേറി കഴി യുകയാണ് ഇദ്ദേഹം. ചികിത്സയ്ക്കു ശേഷം ഏറെക്കാലം മണിപ്പുർ ബറ്റാലിയനിലാണ് ജോലിചെയ്തിരു ന്നത്. 23 വർഷത്തെ സൈനിക സേവനത്തിനുശേഷം ഈ മാസം ഏഴാംതീയതി ജോലിയിൽനിന്ന് വിരമിച്ചു. ഭീകരരുടെ ആക്രമണ ത്തിന് ഇരയായിരുന്നില്ലെങ്കിൽ ഉയർന്ന റാങ്കിൽനിന്ന് വിരമിക്കാൻ കഴിയുമായിരുന്നു എന്ന സങ്കടവും ഇദ്ദേഹം പങ്കുവെക്കുന്നു.
ഭീകരാക്രമണത്തിന്റെ വേദന യിൽ കഴിയുമ്പോഴും ഭീകരവാദി കളെ ഇന്ത്യ തുരത്തി എന്ന വാർ ത്ത ഈ സൈനികന് ആശ്വാസ മാകുന്നുണ്ട്. ഭാര്യയും രണ്ടുകുട്ടി കളും അടങ്ങുന്ന കുടുംബമാണ് സന്തോഷിന്റേത്.

Comments
Post a Comment