പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കാൻ സിസ്റ്റൈൻ ചാപ്പൽ ഒരുങ്ങി ; കോൺക്ലേവിന് ഇന്ന് തുടക്കം
പത്രോസിന്റെ പിൻഗാമിയെ തിരഞ്ഞെടുക്കാൻ 133 കർദിനാൾമാർ പങ്കെടുക്കുന്ന കോൺക്ലേവിനായി വത്തിക്കാനിലെ സിസ്റ്റൈൻ ചാപ്പൽ ഒരുങ്ങി. കോൺക്ലേവിന്റെ ആദ്യദിനമായ ഇന്ന് ബുധനാഴ്ച ഉച്ചയ്ക്കുശേഷം ഒരു വോട്ടെടുപ്പ് നടക്കും. കോൺ ക്ലേവ് നീളുകയാണെങ്കിൽ തു ടർന്നുള്ള ദിവസങ്ങളിൽ രാവിലെ രണ്ടുതവണയും ഉച്ചയ്ക്കുശേഷം രണ്ടുതവണയും വോട്ടെടുപ്പു ണ്ടാകും. ഫലം അനിശ്ചിതമാ ണെങ്കിൽ സിസ്റ്റൈൻ ചാപ്പലിന് മുകളിൽ സ്ഥാപിച്ച ചിമ്മിനിയിൽനിന്ന് കറുത്തപുക ഉയരും.അതല്ല, പാപ്പയെ തിരഞ്ഞെടുത്താൽ വെളുത്തപുകയാകും വരുക.
പരിശുദ്ധാത്മാവിന്റെ മാർഗദർശന ത്തിനായി കർദിനാൾമാർ ഒരുമിച്ച് സെ യ്ന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടത്തു ന്ന കുർബാനയോടുകൂടിയാണ് കോൺ ക്ലേവ് ആരംഭിക്കുക. അതിനുശേഷം ബസിലിക്കയുടെ മുകളിലുള്ള പൗലോ സിന്റെ ചാപ്പലിൽനിന്ന് വിശുദ്ധരുടെ ലുത്തിനിയ ആലപിച്ചുകൊണ്ട് സി സ്റ്റൈൻ ചാപ്പലിലേക്ക് നടന്നെത്തും. അവിടെ, രഹസ്യം കാക്കുമെന്ന സത്യ പ്രതിജ്ഞ ചെയ്യും. തിരഞ്ഞെടുപ്പിന്റെ സമഗ്രത ഉയർത്തിപ്പിടിക്കാനും ബാഹ്യ സ്വാധീനങ്ങളിൽപ്പെടില്ലെന്ന് ഉറപ്പിക്കാനുമാണ് പ്രതിജ്ഞ. കർദിനാൾ റാനി യേറോ കാന്റലമെസ്സ നടത്തുന്ന അവ സാന ധ്യാനത്തിനുശേഷമാണ് വോട്ടി ങ് ആരംഭിക്കുക. ദിവസം നാല് വോട്ടി ങ് സെഷനുകളുണ്ടാകും. പുതിയയാൾ തിരഞ്ഞെടുക്കപ്പെടുന്നതുവരെ ഈ പ്ര ക്രിയ തുടരും. ഓരോതവണയും വോട്ടു ചെയ്ത ചീട്ടുകൾ കത്തിക്കും. അപ്പോ ഴാണ് ചിമ്മിനിയിലൂടെ പുകയുയ രുക. ഈ ആചാരം പുരാതനപാ രമ്പര്യത്തെ ആധുനികലോകവു മായി ബന്ധിപ്പിക്കുന്നു.
ഏപ്രിൽ 21-ന് അന്തരി ച്ച ഫ്രാൻസിസ് മാർപാപ്പ യുടെ പൈതൃകം ലോക മെമ്പാടുമുള്ള അനുസ്മരണങ്ങളിൽ ഇപ്പോഴും തെളിയുന്നു. മധ്യേഷ്യയിലെ കത്തോലിക്കാസമൂഹത്തിൻ്റെ നേതാ വായ ബിഷപ്പ് ഹോസെ ലൂയിസ് മംബി യേല സിയെറ, അദ്ദേഹത്തിൻ്റെ ദർശന ങ്ങളെ 'ജീവനുള്ള സുവിശേഷം' എന്ന് വിശേഷിപ്പിച്ചു.
ലൂതറൻ ലോകസഖ്യത്തിന്റെ ജനറൽ സെക്രട്ടറി റവ. ഡോ. ആൻ ബർഗ്ഹാർ ട്ട്, സഭാകാര്യങ്ങളിൽ സ്ത്രീകൾക്ക് വോട്ട വകാശം നൽകിയതുപോലുള്ള അദ്ദേ ഹത്തിൻ്റെ തീരുമാനത്തെ പ്രശംസിച്ചു.
പുതിയ പാപ്പയെ തിരഞ്ഞെടുക്കാൻ സഭ തയ്യാറെടുക്കുമ്പോൾ, സേവനം, സംവാദം, സ്നേഹം എന്നിവയെ പുനർ വിചിന്തനം ചെയ്ത ഒരു പാപ്പയുടെ പ്രതി ഫലനമുണ്ടാകുമെന്ന് ഉറപ്പ്.

Comments
Post a Comment