അങ്കണവാടി കിണറിനു സമീപം ശുചിമുറി ടാങ്ക് നിർമാണം; സെക്രട്ടറിക്ക് പരാതി നൽകി



✒️ ജോബി മാത്യു 

ചക്കിട്ടപാറ : പഞ്ചായത്തിൽ 13-ാം വാർഡിലെ 13-ാം നമ്പർ ചക്കിട്ടപാറ അങ്കണവാടി പരിസ രത്തെ കിണറ്റിലെ ജലം സമീപ ത്തെ സ്വകാര്യ ഭൂമിയിലെ ശുചി മുറി ടാങ്ക് നിർമാണം കാരണം മലിനമാകുമെന്നു പരാതി. 40 വർഷം മുൻപ് സ്ഥാപിച്ച അങ്കണവാടി കിണറ്റിൽ നിന്ന് 4 മീറ്ററോളം ദൂരത്തിലാണ് ഇപ്പോൾ ടാങ്ക് നിർമിക്കുന്നത്. പഞ്ചായത്ത് നിയമപ്രകാരം ജലസ്രോതസ്സിൽ നിന്നും 8 മീറ്റർ അകലത്തിൽ മാത്രമേ ടാങ്ക് നിർമിക്കാവൂ.


കുട്ടികളുടെ കുടിവെള്ളം മലിന പ്പെടുത്തുന്നതിനാൽ നിശ്ചിത ദൂരപരിധിയിൽ ടാങ്ക് നിർമിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അങ്കണവാടി ലവൽ മോണിറ്ററിങ് ആൻഡ് സപ്പോർട്ടിങ് കമ്മിറ്റി പ്രസിഡന്റ് വിജയകുമാർ ചെറുപിള്ളേട്ട് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി.

പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ സ്ഥലം പരിശോധിച്ചു ദൂരപരിധി പാലിച്ചിട്ടില്ലെന്നു കണ്ടെത്തി. തുടർന്ന് ടാങ്ക് 3 അറകളിലാക്കി സ്ഥാപിച്ച് മാലിന്യം ശുചീകരണ പ്രക്രിയയ്ക്ക് സാഹചര്യമുണ്ടാക്കുമെന്ന് അധികൃതർ അറിയിച്ചു. എന്നാൽ കഴിഞ്ഞ ദിവസം ടാങ്കിന്റെ അറകൾ ഒഴിവാക്കി ടാങ്ക് പണി പൂർത്തീകരിക്കുകയായിരുന്നു എന്ന് പരാതികാർ പറയുന്നു  ഇന്നലെ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി.  അസിസ്റ്റന്റ് എൻജിനീയറുടെ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ ടാങ്ക് നിർമിക്കുന്ന കക്ഷിക്ക് നോ ട്ടിസ് നൽകുമെന്ന് പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് അറിയിച്ചു 

അങ്കണവാടി കിണറ്റിൽ നി ന്നും റോഡിൽ നിന്നും ദൂരപരിധി പാലിക്കാതെ ഗുരുതരമായ ആരോഗ്യ പ്രശ്ന‌ം സൃഷ്ടിക്കു ന്ന രീതിയിൽ ടാങ്ക് നിർമാണ പ്രവൃത്തി നടത്തുന്നവർക്ക് എതിരെ നടപടി സ്വീകരിക്കണ മെന്ന് മണ്ഡലം യൂത്ത് കോൺഗ്ര സ് പ്രസിഡന്റ് എബിൻ കുംബ്ലാനിക്കൽ ആവശ്യപ്പെട്ടു. പഞ്ചായ ത്ത് സെക്രട്ടറി, പെരുവണ്ണാമൂഴി കുടുംബാരോഗ്യ കേന്ദ്രം മെഡി ക്കൽ ഓഫിസർ എന്നിവർക്ക് പരാതി നൽകി.

പഞ്ചായത്ത് അസിസ്റ്റന്റ് എൻ ജിനീയർ സ്ഥലം സന്ദർശിച്ച് പ്രവൃത്തി ചട്ടവിരുദ്ധമാണെന്നു ബോധ്യപ്പെട്ടതായും ഇന്നലെ ആരോഗ്യ വകുപ്പ് അധികൃതർ സ്‌ഥലം സന്ദർശിച്ചു നിർമാണം നിർത്തിവയ്ക്കാൻ സ്വകാര്യ വ്യ ക്തിക്ക് നിർദേശം നൽകിയതാ യും പഞ്ചായത്ത് മെംബർ ഇ.പി. നുസറത്ത് അറിയിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി