ഉദ്യോഗസ്ഥ അലംഭാവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോണ്ഗ്രസ് ചക്കിട്ടപാറ മണ്ഡലം കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്




ചക്കിട്ടപാറ: ചക്കിട്ടപാറ - കുളത്ത് വയൽ റോഡിൽ സ്ഥിതി ചെയ്യുന്ന  അംഗൻവാടിയുടെ കിണറിനോട് ചേർന്ന് സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിന് മുൻപിൽ  കക്കൂസ് ടാങ്ക് പണിയുന്നത് അംഗൻവാടി കുട്ടികളുടെ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും , ഇതിന്റെ ഗുരുതരാവസ്ഥ അറിയാമായിരുന്നിട്ടും പണി നടത്താൻ സമ്മതിച്ചവരെയും ഇതിന് കൂട്ടുനിൽക്കുന്നവരെയും ചക്കിട്ടപാറയിലെ ജനങ്ങൾ തിരിച്ചറിയണമെന്നും, 
അംഗൻവാടിയിലെ കുട്ടികളുടെ ആരോഗ്യത്തിലുപരി സ്വകാര്യ വ്യക്തിയുടെ ബിസിനസ് സംരക്ഷിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധിക്കുമെന്നും ഇത്തരം പ്രവർത്തികൾക്കെതിരെ പരാതി നൽകിയിട്ടും    ഉദ്യോഗസ്ഥർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും, കർശനമായ നടപടികൾ എടുക്കാത്ത പക്ഷം  പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നതായിരിക്കുമെന്നും ചക്കിട്ടപാറ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി അറിയിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി