ഏലിക്കുട്ടിക്ക് ആശ്വാസം: കുരങ്ങുകളെത്തുന്ന മരക്കൊമ്പുകൾ മുറിച്ചുനീക്കി



ചക്കിട്ടപാറ :  ചെമ്പനോട കാട്ടിക്കുളത്തെ തുണ്ടത്തിക്കുന്നേൽ ഏലിക്കുട്ടിക്ക് ഇനി ആശ്വസിക്കാം. വനമേഖലയിൽ നിന്ന് മരച്ചില്ലയിലൂടെ കൂട്ടത്തോടെ കുരങ്ങുകൾ വീട്ടുപറമ്പിലെത്തുന്ന പ്രശ്നത്തിന് പരിഹാരം കാണാൻ മരശിഖരങ്ങൾ മുറിച്ചുനീക്കി.  ചക്കിട്ടപാറ പഞ്ചായത്തിലെ രണ്ടാംവാർഡിൽ മൂത്താട്ട് പുഴയുടെ തീരത്താണ് ഇവരുടെ വീട്. തനിച്ചാണ് താമസം. പുഴക്കപ്പുറത്ത് വനമേഖലയിൽ വലിയമരങ്ങളുടെ ശിഖരങ്ങൾ വളർന്ന് ഏലിക്കുട്ടിയുടെ പറ മ്പിന് മുകളിലേക്ക് ചാഞ്ഞ് നിൽ ക്കുകയാണ്.

കുരങ്ങുകൾ കൂട്ടത്തോ ടെ ഇതുവഴിയാണ് വീട്ടിലേക്ക് എത്തിയിരുന്നത്. പലതവണ കുരങ്ങുകൾ ഏലിക്കുട്ടിയുടെ നേർക്ക് ചാടി വീണിട്ടുണ്ട്. മുറ്റമ ടിക്കാൻകൂടി ഇതുകാരണം പേ ടിയായിരുന്നു. കരിക്കുകളും മച്ചി ങ്ങയും പറിച്ച് താഴേക്ക് എറി യുന്നതും പതിവാണ്. മുൻപൊ ക്കെ ആളെക്കണ്ടാൽ ഓടി പ്പോ കുന്നവ ഇപ്പോൾ പേടിയില്ലാതെ അടുത്ത് പാഞ്ഞെത്തി ആക്രമിക്കുന്ന സ്ഥിതിയായി. ഒരിക്കൽ കുരങ്ങുകൾ കൂട്ടത്തോടെ ചാ ടിവീണപ്പോൾ വനപാലകരെ ത്തി പടക്കം പൊട്ടിച്ചും അമ്പെ യ്തുമാണ് എല്ലാത്തിനെയും ഓടി ച്ചത്. കുരങ്ങുശല്യം സഹിക്കാ തായപ്പോഴാണ് ഇവർ ചക്കിട്ട പാറ പഞ്ചായത്തിന് പരാതി നൽകിയത്.

വനത്തിലെ നാല് മരങ്ങളുടെ ശിഖരങ്ങൾ വനംവകുപ്പ് അധികൃതരുടെ സാന്നിധ്യത്തിൽ ജോബി എടച്ചേരിക്കുന്നേലിന്റ നേതൃത്വത്തിലുള്ള സംഘമാണ് മുറിച്ചത്. അതിൽ രണ്ടെണ്ണം ചേര് മരമായിരുന്നു. ശരീരത്തിന് പൊള്ളലേൽക്കുന്ന ചേര് മുറിക്കാൻ ജോലിക്കാരെ ആരെയും കിട്ടാത്തതിനാലാണ് കാര്യങ്ങൾ നീണ്ടുപോയത്.

വാർഡ് മെമ്പർ കെ.എ. ജോസുകുട്ടി ഇടപെട്ടാണ് ഒടുവിൽ പ്രശ്ന പരിഹാരമുണ്ടാക്കിയത്. ഡപ്യൂട്ടി റെയിഞ്ച് ഓഫീസർ ഇ. ബൈജുനാഥും സ്ഥലത്തെ ത്തിയിരുന്നു. വനമേഖലയിൽ നിന്ന് ആനയും നിരന്തരം വീട്ടു പറമ്പിലേക്കെത്തുന്നുണ്ട്. കഴി ഞ്ഞ ദിവസവും ആനയെത്തി വീട്ടുപറമ്പിലെ ചക്ക പറിച്ചുതിന്നിട്ടുണ്ട്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി