മാസപ്പിറ കണ്ടു: ഗൾഫ് രാജ്യങ്ങളിൽ ബലിപെരുന്നാൾ ജൂൺ 6ന്




ജൂൺ 5 വ്യാഴാഴ്‌ച ഹജ്ജ് കർമ്മങ്ങളിലെ സുപ്രധാന ചടങ്ങായ അറഫാ സംഗമം

ഗൾഫ് രാജ്യങ്ങളിൽ ബലി പെരുന്നാൾ ജൂൺ 6 വെള്ളിയാഴ്ച. സൗദി അറേബ്യയിൽ മാസപ്പിറവി ദൃശ്യമായതിനെ തുടർന്നാണ് അധികൃതരുടെ പ്രഖ്യാപനം. ഒമാനിലും മാസപ്പിറവി ദൃശ്യമായതിനെ തുടർന്ന് ബലി പെരുന്നാൾ ജൂൺ 6
വെള്ളിയാഴ്ചയായിരിക്കുമെന്ന് ഒമാൻ മതകാര്യ മന്താലയം അറിയിച്ചു.

ജൂൺ 5 വ്യാഴാഴ്‌ച ഹജ്ജ് കർമ്മങ്ങളിലെ സുപ്രധാന ചടങ്ങായ അറഫാ സംഗമം നടക്കും. ജൂൺ 4 ബുധനാഴ്‌ച ഹാജിമാർ മിനായിലേക്ക് പുറപ്പെടും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ദശലക്ഷക്കണക്കിന് വിശ്വാസികൾ ഹജ്ജ് തീർത്ഥാടനത്തിനായി ഇതിനോടകം മക്കയിലെത്തിയിട്ടുണ്ട്.

ബലി പെരുന്നാൾ പ്രമാണിച്ച് ഗൾഫ് രാജ്യങ്ങളിൽ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഈദ് നമസ്കാരങ്ങൾക്കും ആഘോഷങ്ങൾക്കുമായി വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി