വന്യമൃഗശല്യം 5 വർഷത്തിനിടെ ജില്ലയിൽ നഷ്ടപരിഹാരം 2.62 കോടി
കോഴിക്കോട് : കോഴിക്കോട് ജില്ലയുടെ മല യോര മേഖലയിൽ ഉൾപ്പെടെ മനുഷ്യ - വന്യമൃഗ സംഘർഷം വർധിച്ചതിനിടെ, കഴിഞ്ഞ 5 വർഷത്തിനുള്ളിൽ വനം വകുപ്പ് നഷ്ടപരിഹാരമായി നൽകിയത് 2.62 കോടി രൂപ. പാമ്പുകടി, കടന്നൽ ആക്രമണം എന്നിവ ഉൾപ്പെടെ 22 മരണങ്ങളാണ് ഈ കാലയളവിൽ ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. കക്കയത്ത് കാട്ടു പോത്തിന്റെ ആക്രമണത്തിൽ കഴിഞ്ഞ വർഷം മാർച്ച് 5ന് പാലാട്ടിൽ ഏബ്രഹാം മരിച്ചതാണ് ഇതിൽ പ്രധാന കേസ്.
കൊല്ലപ്പെടുന്നവർക്കുള്ള നഷ്ടപരിഹാരം വർധിപ്പിക്കണമെന്ന കർഷക സംഘടനകളുടെആവശ്യം ശക്തമാകുന്നതിനിട യിലാണ് ഈ വിവരങ്ങൾ പുറ ത്തു വരുന്നത്. പാമ്പു കടിച്ചും കടന്നൽ ആക്രമണത്തിലും മരി ക്കുന്നവർക്കുള്ള നഷ്ടപരിഹാ രം കഴിഞ്ഞ ദിവസം 4 ലക്ഷമാ ക്കി വർധിപ്പിച്ചിട്ടുണ്ടെങ്കിലും മറ്റ് വന്യമൃഗങ്ങളുടെ ആക്രമണ ത്തിൽ മരിക്കുന്നവർക്കുള്ള നഷ്ടപരിഹാരം മാറ്റമില്ലാതെ 10 ലക്ഷത്തിൽ തന്നെ തുടരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം 10 പേരാണ് കൊല്ലപ്പെട്ടത്. നഷ്ടപരിഹാരമായി 18 ലക്ഷം രൂപ നൽകി. 2023-24 ൽ മരിച്ച 5 പേരുടെ കുടുംബങ്ങൾക്ക് 26 ലക്ഷം രൂപ നഷ്ടപരിഹാരം നൽകി

Comments
Post a Comment