കോഴിക്കോട് പുതിയ ബസ് സ്‌റ്റാൻഡിലെ തീപിടിത്തം: അടച്ചിട്ട 48 കടകളും തുറന്നു
വൈദ്യുതി പുനഃസ്‌ഥാപിച്ചിട്ടില്ല
കോഴിക്കോട്: മൊഫ്യൂസിൽ ബസ് സ്റ്റാൻഡിലെ തീപിടിത്ത ത്തെ തുടർന്ന് അടച്ചിട്ട താഴെ നി ലയിലെ 48 കടകളും ഒരാഴ്ച യ്ക്കു ശേഷം ഇന്നലെ തുറന്നു. താഴെ നിലയിൽ പ്രവർത്തിച്ചിരു ന്ന മെഡിക്കൽ ഷോപ്പ്, തുണിക്ക ടകൾ, സ്റ്റേഷനറി കടകൾ, ലഘുഭക്ഷണ ശാലകൾ, പുസ്‌ത ക കടകൾ, ലോട്ടറി കടകൾ
എന്നിവയാണ് ഇന്നലെ തുറന്നത്. തീപിടിത്തത്തെ തുടർന്ന് വി ഛേദിക്കപ്പെട്ട വൈദ്യുതി പുനഃ
സ്ഥാപിച്ചിട്ടില്ല. ജനറേറ്റർ വഴിയാ ണ് വെളിച്ചം എത്തിച്ചത്.
ബസ് സ്റ്റാൻഡിനകത്ത് തീ കത്തിയ ഭാഗത്തെ ബസ് ബേക്കു സമീപം സുരക്ഷാ കാര ണങ്ങളാൽ പൊലീസ് കെട്ടിയിരി ക്കുന്ന റിബണുകൾ അഴിച്ചുമാറ്റി യിട്ടില്ല. ഇവ നീക്കം ചെയ്യണമെ ന്നു വ്യാപാരികൾ പൊലീസിനോ ട് ആവശ്യപ്പെട്ടെങ്കിലും പൊലി സ് തയാറായിട്ടില്ല. കലക്ടറുടെ നിർദേശം കിട്ടിയാൽ മാത്രമേ കട കൾക്ക് അഭിമുഖമായി ബസ് ബേയോട് അടുപ്പിച്ചു കെട്ടിയ റി ബൺ അഴിച്ചു മാറ്റാനാകു എന്ന് പൊലീസ് വ്യക്‌തമാക്കി.
കത്തിയ കെട്ടിടത്തിന്റെ ഭാഗത്ത്
ബസുകൾ നിർത്തിയിടുന്നതിനു പൊലീസ് നിയന്ത്രണം ഏർപ്പെടു ത്തിയിട്ടുണ്ട്. കൂടുതൽ പരിശോ ധനയ്ക്കു ശേഷം മാത്രമേ ഇത് അനുവദിക്കൂ.
ബസ് സ്റ്റാൻഡിനു മുകളിലെ കടകളിലുണ്ടായ തീപിടിത്തം കാ രണം കച്ചവടക്കാർക്ക് വൻ നഷ്‌ടമാണ് ഉണ്ടായിട്ടുള്ളതെ ന്നും യഥാസമയം അറ്റകുറ്റപ്പണി കൾ നടത്താതിരുന്നതിനാലാണ് അവിടത്തെ ഇലക്ട്രിക് പാനലു കളും മറ്റ് ഉപകരണങ്ങളുമെല്ലാം നശിച്ചുപോയതെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി വി.സു നിൽകുമാർ പറഞ്ഞു.

Comments
Post a Comment