വെള്ളിമാട് കുന്ന് ചിൽഡ്രൻസ് ഹോമിൽനിന്ന് 3 കുട്ടികളെ കാണാതായി; രണ്ടു പേരെ തിരികെയെത്തിച്ചു
കോഴിക്കോട് : വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് 16 വയസ്സുള്ള 3 ആൺകുട്ടികളെ കാ ണാതായി. ഇതിൽ രണ്ടു പേരെ തിരികെയെത്തിച്ചു.
3 പേരെയും താമരശ്ശേരി ഭാഗ ത്ത് കണ്ടെത്തിയിരുന്നു. താമര ശ്ശേരി പഴയ കോടതി റോഡിൽ വച്ചാണ് ആദ്യത്തെ കുട്ടിയെ പൊലീസ് പിടികൂടിയത്. മറ്റു 2 പേർ ഓടിക്കളഞ്ഞു. തുടർന്ന് തിര ച്ചിലിൽ രാത്രി പതിനൊന്നേമുക്കാ ലോടെ രണ്ടാമനെയും പടികൂടി. മൂന്നാമത്തെ കുട്ടിക്കായുള്ള തിരച്ചിൽ തുടരുകയാണ്.
ബുധനാഴ്ച വൈകിട്ട് 5 നു കു ട്ടികളെ കളിക്കാനായി പുറത്തിറ ക്കിയപ്പോഴാണ് കാണാതായതെ ന്ന് പൊലീസ് പറഞ്ഞു.
ചേവായൂർ പൊലീസ് കേസെടു ത്ത് അന്വേഷിക്കുന്നതിനിടെയാ ണ് കുട്ടികളിൽ ഒരാളുടെ സ്വദേശ മായ താമരശ്ശേരിയിൽ 3 പേരെ യും കണ്ടതായി വിവരം ലഭിച്ചത്. കഴിഞ്ഞയാഴ്ചയിലും വെള്ളിമാടു കുന്ന് ചിൽഡ്രൻസ് ഹോമിൽ നി ന്ന് 4 ആൺകുട്ടികളെ കാണാതാ യിരുന്നു. ഇവരെ അന്നു തന്നെ നഗരത്തിൽ നിന്ന് പൊലീസ് കണ്ടെത്തി ചിൽഡ്രൻസ് ഹോ മിൽ എത്തിച്ചു.

Comments
Post a Comment