മലയോര ഹൈവേ ; ചക്കിട്ടപാറ അങ്ങാടിയിലെ അശാസ്ത്രീയ അതിര് അളവ് ; മെയ് 29 ന് താലൂക്ക് സർവേയർ അളന്ന് തിട്ടപെടുത്തും .





ചക്കിട്ടപാറ: മലയോര ഹൈവേയുടെ ചക്കിട്ടപാറ ടൗണിലെ റോഡിന്റെ ഭൂമി താലൂക്ക് സർവേയർ അളന്ന് തിട്ടപ്പെടുത്തണമെന്നു ആവശ്യപ്പെട്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചക്കിട്ടപാറയിൽ ഒപ്പുശേഖരണം നടത്തി അധികൃതർക്ക് പരാതി നൽകിയിരുന്നു . ടൗണിൽ റോഡിന്റെ ഭൂമി താലൂക്ക് സർവേയർ അളന്ന് തിട്ട പ്പെടുത്തണമെന്നു ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ കെആർഎഫ്ബി എൻജിനീയറുമായിയും ചർച്ച നടത്തിയിരുന്നു. മെയ് 29 നു താലൂക്ക് സർവേയർ ഭൂമി അളക്കും. ശേഷം മുൻപ് പാതയ്ക്ക് വേണ്ടി ഏറ്റെടുത്ത ഭൂമി നഷ്ട‌പ്പെടാതെ പ്രവൃത്തി നടത്തുമെന്ന് എൻജിനീയർ ഉറപ്പു നൽകി.

റോഡിന്റെ പലഭാഗത്തും വീതി യെക്കുറിച്ചു പരാതി ഉയർന്നതി നാൽ വ്യാപാരികളും വിവിധ രാ ഷ്ട്രീയ പാർട്ടികളും പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു. വ്യാപാരികൾ പ്രവൃത്തി തടഞ്ഞിരുന്നു.

12 മീറ്റർ വീതിയിലാണ് മല യോര ഹൈവേ നിർമിക്കു ന്നത്. ചക്കിട്ടപാറ ടൗണിൽ ഹൈവേ നിർമാണത്തിനായി അഴുക്ക്‌ചാൽ നിർമാണം തു ടങ്ങിയപ്പോഴാണ് വ്യാപാരിക ളുടെ പ്രതിഷേധമുണ്ടായത്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി