മലയോര ഹൈവേ തൊട്ടിൽപ്പാലം തലയാട് ചെമ്പ്ര മുതൽ 28 മൈൽ വരെ ടെണ്ടർ നടപടി പൂർത്തിയായി .




കൂരാച്ചുണ്ട് :   ചെമ്പ്ര മുതൽ 28 മയിൽ വരെ കൂരാച്ചുണ്ട് അങ്ങാടിയിൽ 700 മീറ്റർ ഭാഗം ഒഴിവാക്കിക്കൊണ്ടുള്ള  പ്രവർത്തിക്ക് 51.43 കോടി രൂപയുടെ പ്രവർത്തി ടെണ്ടർ നടപടി പൂർത്തിയായി .

പ്രവർത്തിയുടെ ആകെ നീളം 9.45 കിലോമീറ്റർ ആണ് പ്രസ്തുത റോഡ് മലയോര ഹൈവേ നിലവാരത്തിൽ 12 മീറ്റർ വീതിയിൽ ആണ് റോഡ് വികസിപ്പിക്കുന്നത്. 7 മീറ്റർ ക്യാരിയേജ് വെയും ഇരു ഭാഗങ്ങളിലും ഷോൾഡറും ഉൾപ്പെടെ ഒമ്പത് മീറ്റർ ആണ് റോഡിൻറെ ടാറിങ്. ആവശ്യമുള്ള ഭാഗങ്ങളിൽ സംരക്ഷണഭിത്തികളും ഡ്രൈനേജ് സംവിധാനങ്ങളും പ്രവർത്തിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അങ്ങാടികളിൽ  ഇരു ഭാഗത്തും നടപ്പാതകൾ, റോഡ് സേഫ്റ്റി സംവിധാനങ്ങൾ ഉൾപ്പെടെ പ്രവർത്തിയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട് .

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി ആണ് കരാർ എടുത്തിട്ടുള്ളത്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി