28-ാം മൈൽ - തലയാട് മലയോര ഹൈവേ റോഡിൽ രാത്രിയിലും വൻ മണ്ണിടിച്ചിൽ



കൂരാച്ചുണ്ട് / തലയാട് : 28-ാം മൈൽ - തലയാട് റോഡിൽ രാത്രിയിൽ എട്ടുമണിയോടെ മലയോരഹൈവേയുടെ നിർമാണത്തിൻ്റെ തുടക്കമായ 28-ാം മൈൽ മേഖലയിലും വലിയരീതിയിൽ മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്.
മരങ്ങളും കല്ലുക ളും റോഡിൽ പതിച്ചു. ഒട്ടേറെ സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ ഭീഷ ണി നിലനിൽക്കുന്നു.

മല വെള്ളപ്പാച്ചിലിൽ റോഡ് തകർന്നു. കഴിഞ്ഞ കാലവർഷത്തിലും ഇവിടെ മണ്ണിടിച്ചിൽ ഉണ്ടായിരുന്നു. റോഡരികിലെ മണ്ണും കല്ലുകളും മരങ്ങളും ഇളകിയ നിലയിലാണ്


കക്കയം, കരിയാത്തുംപാറ, കല്ലാനോട് ഭാഗങ്ങളിലേക്ക് പോവുകയായിരുന്ന ഒട്ടേറെ യാത്രക്കാർ കിലോമീറ്ററുകൾ തിരിച്ചു പോയി എസ്റ്റേറ്റ്‌മുക്ക് - ബാലുശ്ശേരി - കൂരാച്ചുണ്ട് വഴിയാണ്
സ്ഥലത്തെത്തിയത്.

ശക്തമായ മഴ നിലനിൽക്കുന്നതിനാൽ ഇനിയും മണ്ണിടിച്ചിലിനു സാധ്യതയുള്ളതിനാൽ ഇതുവഴിയുള്ള ഗതാഗതം പൂർണമായി നിരോധിച്ചിരിക്കുന്നു. എന്ന്
എക്സിക്യൂട്ടീവ് എഞ്ചിനീയർ, കേരള റോഡ് ഫണ്ട് ബോർഡ് - പ്രോജക്ട് മാനേജ്‌മെൻറ് യൂണിറ്റ്, കോഴിക്കോട്/ വയനാട് ഡിവിഷൻ അറിയിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി