മലയോര ഹൈവേ ; 28-ാം മൈൽ - ചെമ്പ്ര റീച്ച്; ടെൻഡർ നടപടി തുടങ്ങി
✒️ ജോബി മാത്യു
കൂരാച്ചുണ്ട് : മലയോര ഹൈവേയുടെ കൂരാച്ചുണ്ട്, ചക്കിട്ടപാറ പഞ്ചായത്തുകളെ ബന്ധിപ്പിക്കു 28-ാം മൈൽ - ചെമ്പ്ര റീച്ച് പ്രവൃത്തി ടെൻഡർ നടപടികളി ലേക്ക് കടന്നു. ടൗണിൽ റോഡിനു വേണ്ടി ഭൂമി വിട്ടു കിട്ടാൻ താസിച്ചതിനാൽ പ്രത്യേക എസ്‌റ്റിമേറ്റ് തയാറാക്കി മറ്റൊരു പദ്ധതി യായി ടെൻഡർ ചെയ്യും കൂരാച്ചുണ്ട് ടെലിഫോൺ എക്സ്ചേഞ്ച് മുതൽ മെഡികെയർ ആശുപത്രി വരെയുള്ള 800 മീറ്റർ ദൂരമാണ് ഈ പ്രോജക്ട്.
9.45 കിലോമീറ്റർ പ്രവൃത്തിക്ക് 42.80 കോടി രൂപയാണ് കിഫ്‌ബി അനുവദിച്ചത്. 28-ാം മൈൽ മുതൽ ടെലിഫോൺ എക്സ്ചേഞ്ച് വരെയും മെഡികെയർ ആശുപത്രി മുതൽ ചെമ്പ്ര വരെ യുമുള്ള പ്രവൃത്തിയാണ് ഇപ്പോൾ ടെൻഡറായത്.
ടൗണിലെ പ്രത്യേക പ്രവൃത്തി ഈ റീച്ചിന് മൊത്തം അനുവദിച്ച 42.80 കോടിയിൽ ഉൾപ്പെടുത്തി യാണ് ചെയ്യുന്നത്. ടൗൺ മേഖലയിൽ പ്രവൃത്തിയുടെ ഭാഗമായി കെട്ടിടങ്ങൾക്ക് ഉൾപ്പെടെ ഉണ്ടാകുന്ന നാശനഷ്ടങ്ങളും പാതയുടെ വീതിയും നിശ്ചയിച്ചു കഴിഞ്ഞു
കെആർഎഫ്ബി എൻജിനീയറിങ് വിഭാഗം സഥലം സന്ദർശിച്ച് വിശദമായ എസ്റ്റിമേറ്റ് തയാറാ ക്കി അനുമതിക്കായി സമർപ്പിക്ക ണം. ഉടൻ തന്നെ എസ്‌റ്റിമേറ്റ് തയാറാക്കാൻ അധികൃതർ സന്ദർശിക്കുമെന്നാണ് അറിയുന്നത്. കിഫ്ബി ഉദ്യോഗസ്‌ഥരും സ്‌ഥ ലം പരിശോധിക്കും.
പെരുവണ്ണാമൂഴി മുതൽ ചെമ്പ്ര വരെയുള്ള 5.55 കിലോമീറ്റർ മേഖലയിൽ 31.46 കോടിയുടെ പ്രവൃത്തിയും പടിക്കൽവയൽ മുതൽ 28-ാം മൈൽ വരെയുള്ള 6.7 കിലോമീറ്റർ ദൂരത്തിലെ 41.25 കോടിയുടെ പണിയും പുരോഗമി ച്ചു വരികയാണ്.

Comments
Post a Comment