കാലംതെറ്റി മഴ; മലയോര ഹൈവേ 26-ാം മൈൽ റീച്ചിൽ നിർമാണ പ്രവൃത്തികൾ മുടങ്ങുന്നു
തലയാട് : കാലം തെറ്റിയുള്ള മഴ മലയോര ഹൈവേയുടെ പ്രവൃത്തികളെ പ്രതികുലമായി ബാധിക്കുന്നു. പൊടുന്നനെ മഴ പെയ്യുന്നത് ഈ മേഖലയിൽ പതിവാണ്. പ്രവൃത്തികൾ തുടരുന്നതിനിടെ ഉണ്ടാകുന്ന കനത്ത മഴ വെല്ലുവിളി ഉയർത്തുകയാണ്.
എങ്കിലും പടിക്കൽ വയൽ മുതൽ 25-ാം മൈൽ വരെയുള്ള ഭാഗത്തെ പ്രവൃത്തികൾ അന്തിമ ഘട്ടത്തിലെത്തി. തലയാട് പാലം നേരത്തെ ഗതാഗതത്തിനു തുറന്നു കൊടുത്തിരുന്നു. 26-ാം മൈൽ റീച്ചിൽ പ്രവൃത്തികൾ നീളുകയാണ്.
മഴ പെയ്താൽ ഈ ഭാഗത്ത് യാത്ര ദുരിതമാണ്. അരികുക ളിൽ അപകട ഭീഷണിയും നില നിൽക്കുന്നു. കുഴികളും കിടങ്ങു കളും കാരണം ഇരുചക്രവാഹന ങ്ങൾ തെന്നി വീഴുന്നു. റോഡി ലെ തടസ്സങ്ങൾ കാരണം ഗതാഗ തക്കുരുക്ക് രൂക്ഷമാണ്.

Comments
Post a Comment