ഹജ്ജ് 2025- ഹാജിമാരുടെ അടിയന്തിര ശ്രദ്ധക്ക്



നിലവിലെ സാഹചര്യത്തിൽ രാജ്യത്ത് വിമാന സർവ്വീസുകൾക്ക് എയർ ട്രാഫിക്ക്  നിയന്ത്രണങ്ങൾ ഉള്ളതിനാൽ, ചില സർവ്വീസുകൾക്ക് താഴെ പറയുന്ന നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വന്നതായി എയർലൈൻസ് അധികൃതർ അറിയിച്ചിരിക്കുന്നു.

കരിപ്പൂർ എയർപോർട്ടിൽ നിന്നു  മെയ് 10ന് പുറപ്പെടുന്ന (IX3011, IX3031) വിമാനത്തിലെ ഹാജിമാർക്ക്  പരമാവധി 30 കിലോ ലഗേജ് മാത്രമേ അനുവദിക്കുകയുള്ളൂ (15 കിലോയുടെ 2 ബാഗ് വീതം).  ഹാന്റ് ബാഗിന്റെ ഭാരം പരമാവധി 7 കിലോയായിരിക്കും. ഒരു കാരണവശാലും അനുവദിച്ചതിൽ നിന്നും കൂടുതൽ ഭാരം അനുവദിക്കുകയില്ല. ലഗേജിൽ  പുതുതായി വന്നിരിക്കുന്ന നിർദ്ദേശങ്ങൾ ഹാജിമാർ കൃത്യമായി പാലിക്കണമെന്ന് അറിയിക്കുന്നു.

തുടർന്നുള്ള ദിവസങ്ങളിലെ വിവരങ്ങൾഎയർലൈൻസിൽ നിന്ന് ലഭിക്കുന്ന മുറക്ക് പിന്നീട് അറിയിക്കുന്നതായിരിക്കും.ഹാജിമാർക്കുള്ള എല്ലാ നിർദ്ദേശങ്ങളും അവരുടെ ഫ്‌ളൈറ്റിലെ സ്റ്റേറ്റ് ഹജ്ജ് ഇൻസ്‌പെക്ടർ മുഖേന അറിയിക്കുമെന്നും കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി ജാഫർ കെ. കക്കൂത്ത് അറിയിച്ചു

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി