കൂരാച്ചുണ്ട് പഞ്ചായത്തിൽ 2025 മെയ് 19 മുതൽ 31 വരെ മീസിൽസ് & റൂബല്ല നിവാരണ യജ്ഞം നടക്കും
കൂരാച്ചുണ്ട് : 2025 മെയ് 19 മുതൽ 31 വരെ നടക്കുന്ന മീസിൽസ് & റൂബല്ല നിവാരണ യജ്ഞത്തിന്റെ ഭാഗമായി കൂരാച്ചുണ്ട് പഞ്ചായത്തിലെ അംഗൻവാടി വർക്കർമാർ, ആശ പ്രവർത്തകർ എന്നിവർക്ക് പരിശീലനം നൽകി. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി. സിമിലി ബിജു അധ്യക്ഷത വഹിച്ചു. ജെ. പി. എച്ച് എൻ ബുഷറ. എൻ സ്വാഗതം പറഞ്ഞു. ജെ. പി. എച്ച്. എൻ അമൃത എസ്സ് ക്ലാസ്സെടുത്തു. പ്രസിഡൻറ് ഓകെ അമ്മദ്,
ഹെൽത്ത് ഇൻസ്പെക്ടർ അരവിന്ദൻ എ. സി. ജെ എച്ച് ഐ സ്വപ്ന കെ. എസ്സ് എന്നിവർ സംസാരിച്ചു.
5 വയസ്സിൽ താഴെ പ്രായമുള്ള 1 വയസ്സിനു മുൻപും 2 വയസ്സിനു മുൻപും മീസിൽസ് റൂബെല്ല വാക്സിൻ നൽകാൻ വിട്ടുപോയവർക്ക് മെയ് 19 മുതൽ 29 വരെ എല്ലാ ദിവസവും കൂരാച്ചുണ്ട് സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ കുത്തിവെപ്പ് ഉണ്ടായിരിക്കുന്നതാണ്. കുത്തിവെപ്പ് എടുക്കേണ്ടവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.

Comments
Post a Comment