മാമാ ഇത് ക്ഷേത്രമല്ലേ? ഇവിടെ മൂത്രമൊഴിക്കാമോ; ചോദ്യത്തിലെ വൈരാഗ്യം, 15കാരനെ പ്രതി ഇടിച്ചു കൊന്ന ക്രൂരത



മാമാ ഇത് ശരിയാണൊ. ക്ഷേത്രമല്ലേ? ക്ഷേത്ര വളപ്പിൽ പ്രിയരഞ്ജൻ മൂത്രം ഒഴിച്ചതിനെ ആദിശേഖർ എന്ന 15കാരൻ ചോദ്യം ചെയ്ത ഇങ്ങനെയായിരുന്നു, അന്ന് ആദിശേഖറിനോട് കയർത്തു പ്രിയരഞ്ജൻ. കൈ സൈക്കിളിലെ ഹാൻഡിൽ അമത്തി പിടിച്ചിരുന്ന ആദിശേഖറിന്റെ കൈകളിൽ ബലമായി പിടിച്ച് അമർത്തി അന്ന് പ്രിയരഞ്ജൻ ദേഷ്യം തീർത്തു.

കാണിച്ച് തരാമെന്ന വെല്ലുവിളിയും. ഇതാണ് മനുഷ്യമനഃസാക്ഷിയെ മരവിപ്പിച്ച അരും കൊലയ്ക്ക് കാരണമായത്. പൂവച്ചൽ പുളിങ്കോട് ഭദ്രകാളി ക്ഷേത്രത്തിന്റെ മതിലിൽ പ്രിയരഞ്ജൻ മൂത്രമൊഴിച്ചതിനെ ആദിശേഖർ ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള വൈരാഗ്യത്തിൽ 2023 ഓഗസ്റ്റ് 30ന് ആദിശേഖറിനെ സുഹൃത്തുക്കൾക്കു മുന്നിൽ വച്ചാണ് പ്രിയരഞ്ജൻ കാറിടിപ്പിച്ചത്.

ക്ഷേത്രത്തിനു സമീപത്തെ റോഡിൽ സൈക്കിളിൽ കയറാൻ ആദിശേഖർ ശ്രമിക്കുന്നതിനിടെ പിന്നിലൂടെ കാറിലെത്തിയ പ്രതി ഇടിച്ചു തെറിപ്പിച്ചശേഷം നിർത്താതെ ഓടിച്ചു പോവുകയായിരുന്നു. അലക്ഷ്യമായി വാഹനമോടിച്ചതിനാണ് ആദ്യം കേസെടുത്തത്.

കുട്ടിയുടെ ബന്ധുക്കൾ നൽകിയ മൊഴിയും സിസിടിവി ദൃശ്യങ്ങളുമാണു ആസൂത്രിത കൊലപാതകമാണെന്നു തിരിച്ചറിയാൻ കാരണമായത്.

സംഭവത്തിനു ശേഷം കാർ ഉപേക്ഷിച്ച് കുടുംബവുമായി തമിഴ്നാട്ടിലേക്ക് കടന്ന പ്രിയരഞ്ജനെ കാട്ടാക്കട സ്റ്റേഷൻ ഹൗസ് ഓഫിസർ ഡി.ഷിബുകുമാറിന്റെ

നേതൃത്വത്തിലാണ് കന്യാകുമാരി കുഴിത്തുറയിൽനിന്ന് അറസ്റ്റ് ചെയ്തത്.

അതെ സമയം കേസിൽ പ്രതി പ്രിയരഞ്ജന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. വഞ്ചിയൂർ എംഎസിറ്റി ഫാസ്റ്റ് ട്രാക്ക് കോടതിയാണ് ശിക്ഷ വിധിച്ചത്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി