സബ് ട്രഷറിക്ക് ഭൂമി കൈമാറ്റം 10 വർഷമായിട്ടും നടന്നില്ല
കുരുക്കഴിയാൻ ജനപ്രതിനിധികൾ ഇടപെടണമെന്നാവശ്യം
✒️ ജോബി മാത്യു
കൂരാച്ചുണ്ട് : എട്ടു വർഷമായി വാടക കെട്ടിടത്തിൽ പ്രവർത്തി ക്കുന്ന സബ് ട്രഷറി ഓഫിസിനു പഞ്ചായത്തിന്റെ അധീനതയിലു ള്ള ഭൂമി കൈമാറാൻ 10 വർഷം മുൻപ് ഭരണസമിതി തീരുമാനം എടുത്തെങ്കിലും കൈമാറ്റ നടപ ടികൾ ഇഴയുന്നു. റജിസ്ട്രാർ ഓഫിസിനു സമീപത്തെ പഞ്ചാ യത്തിന്റെ 6 സെന്റ് ഭൂമി കൈമാ റാനുള്ള കാലതാമസമാണ് പ്രശ്നം.
2014ൽ യുഡിഎഫ് സർക്കാർ അനുവദിച്ച സബ് ട്രഷറി 2016 ലാണ് വാടക കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചത്. 2015 ൽ ഭൂമി ട്രഷറി വകുപ്പിനു കൈമാ റാൻ പഞ്ചായത്ത് ഭരണസമിതി യോഗത്തിന്റെ തീരുമാനം സർ ക്കാരിനെ അറിയിച്ചതാണ്.
2023 ൽ ഭരണസമിതി തീരുമാ നം വീണ്ടും തദ്ദേശ വകുപ്പ് സെക്രട്ടറിക്ക് കൈമാറി. ഈ ഫയൽ തദ്ദേശ വകുപ്പ് തുടർ നട പടികൾക്ക് റവന്യു വകുപ്പിനു നൽകുകയായിരുന്നു. റവന്യു വകുപ്പ് ഭൂമി ട്രഷറി വകുപ്പിനു കൈമാറിയാൽ മാത്രമേ കെട്ടിട നിർമാണ നടപടികൾ ആരംഭി ക്കാൻ സാധിക്കു.
വാടക കെട്ടിടത്തിലെ ഒന്നാം നിലയിലെ ഓഫിസിൽ കയറിയി റങ്ങാൻ പെൻഷൻകാർ ഉൾപ്പെ ടെ ദുരിതം അനുഭവിക്കുകയാണ്. ശുചിമുറി സൗകര്യം ഇല്ലാത്തതും : പ്രശ്നമാകുന്നുണ്ട്. കുരാച്ചുണ്ട്, ചക്കിട്ടപാറ, കോട്ടൂർ, കായണ്ണ പഞ്ചായത്തുകളാണ് ഈ ട്രഷറി ഓഫിസിന്റെ പരിധിയിലുള്ളത്.
ട്രഷറി ഭൂമി കൈമാറ്റ നടപടി കൾക്കായി ഫയൽ ഇപ്പോൾ കു രാച്ചുണ്ട് വില്ലേജ് ഓഫിസിൽ എത്തിയിട്ടുണ്ട്. സൈറ്റ് പ്ലാൻ,
ലൊക്കേഷൻ, മഹസർ ഉൾപ്പെ ടെ തയാറാക്കി വീണ്ടും ഫയൽ കൊയിലാണ്ടി തഹസിൽദാർക്ക് കൈമാറണം.
ഫയൽ വടകര ആർഡിഒയ്ക്ക് നൽകി സർക്കാരിൽ നിന്നു ഭൂമി കൈമാറ്റത്തിന് അനുമതി ലഭിക്ക ണം.
കാടുകയറിക്കിടക്കുന്ന പഞ്ചാ യത്ത് ഭൂമി വൃത്തിയാക്കി നൽകി യാൽ മാത്രമേ 6 സെന്റ് ഭൂമി അള ന്നു തിരിക്കാൻ കഴിയൂ. പഞ്ചായ ത്ത് ഭൂമിയിലെ കാട് വെട്ടി മാ റ്റാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യം ഉയരുന്നുണ്ട്.
ട്രഷറി വകുപ്പിന് കെട്ടിട നിർ മാണത്തിന് ഫണ്ട് നിലവിൽ ഉണ്ടെങ്കിലും ഭൂമി കൈമാറി ലഭി ക്കാത്തത് മാത്രമാണ് പ്രശ്നം. എംഎൽഎ, പഞ്ചായത്ത് പ്രസി ഡന്റ് ഉൾപ്പെടെ ജനപ്രതിനിധി കൾ വിഷയത്തിൽ ഇടപെട്ടാൽ മാത്രമേ ഫയൽക്കുരുക്കിൽ നി ന്നും സബ് ട്രഷറി ഭൂമിക്ക് മോച നം ലഭിക്കുകയുള്ളു.

Comments
Post a Comment