ബസ്സിടിച്ച് മാൻ ചത്ത സംഭവം ; കേസ് നായാട്ടിന്, ബസ് വിട്ടുകിട്ടാൻ കോടതി ഉത്തരവ് വേണം
സുൽത്താൻബത്തേരി : ദേശീയപാതയിൽ മുത്തങ്ങ എടത്തറയിൽ കെഎസ്ആർടിസി സ്താനിയ ബസ്സിടിച്ച് പുള്ളിമാൻ ചത്ത സംഭവത്തിൽ വനംവകു പ്പ് സുൽത്താൻബത്തേരി കോ ടതിയിൽ പ്രാഥമിക റിപ്പോർട്ട് നൽകി. വന്യജീവിസംരക്ഷണനി യമത്തിൽ നായാട്ടിനുള്ള സെ ക്ഷൻ ഒൻപത് പ്രകാരം ഡ്രൈ വറുടെ പേരിൽ കേസെടുത്തിട്ടു ണ്ട്. കുറിച്യാട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിലാണ് പ്രാഥമിക റിപ്പോർട്ട് നൽകിയത്.
സെക്‌ഷൻ ഒൻപത് 16(എ) പ്ര കാരം കസ്റ്റഡിയിലെടുത്ത ബസ് ഇപ്പോൾ ബത്തേരി ഫോറസ്റ്റ് സെക്ഷൻ ഓഫീസിലാണുള്ള ത്. ഇനി കോടതിനിർദേശപ്രകാര മേ ബസ് നിരത്തിലിറക്കാനാകു. ബോണ്ട് കെട്ടിവെച്ചോ, അല്ലെ ങ്കിൽ അന്വേഷണം പൂർത്തിയാ ക്കി കോടതിയിൽ അന്വേഷണറി പ്പോർട്ട് സമർപ്പിച്ച ശേഷമോ മാ ത്രമേ ബസ് വിട്ടുകിട്ടു ദീർഘദൂര സർവീസായതിനാൽ നടപടികൾ വനംവകുപ്പ് വേഗത്തിലാക്കിയിട്ടുണ്ട്.
തിരുവനന്തപുരത്തുനിന്ന് വെള്ളിയാഴ്ച വൈകീട്ട് നാലിന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട ബസാണ് ശനിയാഴ്ച രാവിലെ ആറോടെ വനമേഖല തുടങ്ങു ന്ന എടത്തറയിൽ പുള്ളിമാനി നെ ഇടിച്ചത്. മാൻകൂട്ടം റോഡ് മുറിച്ചുകടക്കുന്നതിനിടെ അതി ലൊന്നിനെ ബസ്സിടിക്കുകയാ യിരുന്നു.
റോഡിന്റെ പ്രതലത്തോ ട് ചേർന്ന രീതിയിലുള്ള (ലോ ഫ്ലോർ) ബസായതിനാൽ മാൻ അടിയിൽ കുടുങ്ങുകയും കുറച്ചു ദുരം മാനിനെ വലിച്ചിഴച്ചുകൊണ്ടുപോയെന്നുമാണ് വിവരം. പി ന്നിലുണ്ടായിരുന്ന ബൈക്ക് യാ ത്രക്കാർ ശ്രദ്ധയിൽപ്പെടുത്തിയ തോടെയാണ് ബസ് നിർത്തി യത്. ഈ റൂട്ടിൽ വന്യമൃഗങ്ങൾ റോഡ് മുറിച്ചുകടക്കാൻ സാധ്യത യുള്ളതിനാൽ പ്രത്യേകം ശ്രദ്ധി ക്കണമെന്ന് നേരത്തേ ഡ്രൈവർ മാർക്ക് നിർദേശം നൽകിയിരുന്ന തായി കെഎസ്ആർടിസി അധി കൃതർ പറഞ്ഞു.
വാഹനമിടിച്ച് ചത്താലും കേസ് നായാട്ടിനുതന്നെ
വന്യജീവിസംരക്ഷണനിയമ പ്രകാരം വാഹനമിടിച്ച് ഏതെ ങ്കിലും വന്യജീവി ചത്താൽ കേസെടുക്കുന്നത് നായാട്ടി നുള്ള സെക്ഷൻ പ്രകാരം. വന്യജീവി സംരക്ഷണനിയമ ത്തിലെ സെക്‌ഷൻ ഒൻപതി ലാണ് നായാട്ട്.
ഏതെങ്കിലും തരത്തിൽ ഒരു വന്യജീവിയെ കൊല്ലു ന്നത് മാത്രമല്ല, അതിന് ശ്രമി ക്കുന്നതും നായാട്ടിൻ്റെ പരി ധിയിലാണ് വരുക. വണ്ടിയി ടിച്ച് വന്യജീവി ചത്താലും ഈ വകുപ്പുപ്രകാരമാണ് വനംവകുപ്പ് കേസെടുക്കുക. സംഭവം മനഃപൂർവമല്ലെന്ന് പിന്നീട് അന്വേഷണത്തിൽ ബോധ്യപ്പെട്ടാൽ ഈ വകു പ്പ് ഒഴിവാക്കി റിപ്പോർട്ട് ന ൽകും.
സംരക്ഷിത പട്ടികയിലു ള്ള മൃഗങ്ങൾ വാഹനമിടിച്ച് ചത്താൽ കടുത്ത നിയമനട് പടികൾ നേരിടേണ്ടിവരുമെ ന്നും ഇതുവഴി പോകുന്നവർ വേഗംകുറച്ച് ശ്രദ്ധാപൂർവം വാഹനമോടിക്കണമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

Comments
Post a Comment