സൈക്കിളിൽ കാശ്‌മീർ വരെ യാത്ര ചെയ്ത് കുറ്റ്യാടികാരൻ രാഹുൽ
3500 കിലോമീറ്റർ താണ്ടിയത് 66 ദിവസം കൊണ്ട്
കുറ്റ്യാടി : കുമ്പളച്ചോലയെന്ന ഗ്രാമ ത്തിൽ നിന്നു വിവിധ സംസ്‌ഥാനങ്ങളി ലൂടെ മൂവായിരത്തി അഞ്ഞുറോളം കിലോ മീറ്റർ സൈക്കിൾ ചവിട്ടി കശ്മീ രിലെ സോൻ മാർഗെന്ന സ്വ പ്ന ലക്ഷ്യം പൂർത്തിയാക്കിയ സന്തോ ഷത്തിലാണ് മീത്തലെ കു മ്പളച്ചോല രാ ഹുൽ (24) കഴിഞ്ഞ ദിവ സം നാട്ടിൽ തിരിച്ചെത്തിയത് .
ഒമാനിലെ സൂപ്പർമാർക്ക റ്റിൽ ജോലിക്കാരനായ രാഹുൽ ഫെബ്രുവരി 5ന് ആണ് ലീവെടുത്ത് നാട്ടിലെത്തി യാത്രയ്ക്കിറങ്ങിയത്. തനിച്ച് ഇന്ത്യയിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ച് ജമ്മു കശ്മീരിലെ ലഡാക്കിൽ എത്തണമെന്നായിരുന്നു തന്റെ ആഗ്രഹമെന്ന് രാഹുൽ പറയു ന്നു. അങ്ങനെയാണ് സൈക്കിൾ ചവിട്ടി യാത്ര പുറ പ്പെട്ടത്.
66 ദിവസം സൈക്കിൾ ചവി ട്ടിയാണ് ലക്ഷ്യസ്ഥാനത്ത് എത്തിയത്. തിരിച്ച് നാട്ടിലേക്ക് ട്രെയിനിലായിരുന്നു യാത്ര. കേരളം, കർണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത്, രാജ സ്ഥാൻ, യുപി, ഡൽഹി, ഹരി യാന, പഞ്ചാബ്, സംസ്ഥാന ങ്ങളിലൂടെയാണ് ജമ്മു കശ്മീ രിൽ എത്തിയത്. 66 ദിവസ ത്തെ യാത്രയ്ക്ക് 15000 രൂപ
യിൽ താഴെ മാത്രമാണ് ചെല വു വന്നത്.
കശ്മീരിലെ സോൻമാർഗിൽ : എത്തിയതിനു ശേഷം ലഡാ : ക്കിലേക്ക് പോകാൻ പട്ടാളക്കാ രുടെ അനുവാദം കിട്ടാത്തതി നാൽ നാട്ടിലേക്കു തിരിക്കുക യായിരുന്നു. പട്ടാള ഉദ്യോഗ സ്‌ഥൻ തൃശൂർ സ്വദേശിയായ ശ്രീഹരിയുടെ സഹായത്തിൽ മിലിറ്ററി ക്യാംപിൽ താമസിക്കാ നും അവസരം ലഭിച്ചു.
കഴിഞ്ഞ ദിവസം നാട്ടിൽ തി രിച്ചെത്തിയ രാഹുലിനെ നരിപ്പ റ്റ പഞ്ചായത്ത് പ്രസിഡന്റ് കട്ടാളി ബാബു പൊന്നാടയണിയിച്ച് സ്വീകരിച്ചു. വാർഡ് മെംബർ പി മിനി അധ്യക്ഷത വഹിച്ചു. മീ ത്തലെ കുമ്പളച്ചോല രാജൻ, ഷീല ദമ്പതികളുടെ മകനാണ് രാഹുൽ. സഹോദരൻ രോഹി ത്ത്.

Comments
Post a Comment