ഒറ്റമഴ; റോഡുനിറയെ മെറ്റൽ






✒️നിസാം കക്കയം

കൂരാച്ചുണ്ട് : കക്കയം - കൂരാച്ചുണ്ട് റോഡിൽ പൂവത്തും  ചോല ഭാഗത്ത് നിറയെ മെറ്റലും മണ്ണും ഒഴുകിയെത്തിയതു  കാരണം യാത്ര ദുസ്സഹമായി. പഞ്ചായത്തിലെ മൂന്ന്, ഒൻപ ത് വാർഡുകളിലൂടെ കടന്നുപോ കുന്ന പൂവത്തും ചോല -ഒടിക്കു ഴി റോഡ് നവീകരണത്തിന്റെ ഭാഗമായി പൊളിക്കുകയും മെ റ്റലും ക്വാറിവേസ്റ്റും നിരത്തുകയും ചെയ്തിരുന്നു. ബുധനാഴ്ച ഉച്ചയോടെയുണ്ടായ കനത്തമ ഴയെത്തുടർന്ന് നിരത്തിയ മെറ്റ ലും ക്വാറിവേസ്റ്റും കൂരാച്ചുണ്ടി ലെ പ്രധാനപാതയിലേക്ക് ഒഴു കിയെത്തുകയായിരുന്നു.






രണ്ടുമാസത്തിലധികമായി റോഡുപണി പാതിവഴിയിൽ നി ലച്ചിരിക്കുകയാണ്.

പഞ്ചായത്ത് ഫണ്ടിൽനിന്ന് റോഡ് നവീകരണപ്രവൃത്തിക്ക് പതിനഞ്ചുലക്ഷം രൂപയാണ് അനുവദിച്ചിരുന്നത്. എന്നാൽ, മേഖലയിൽ ജൽ ജീവൻ പദ്ധ തി പൈപ്പിടൽ പൂർത്തിയാക്കാ അതുകാരണം അതിനുശേഷം

റോഡുനിർമാണം മതിയെന്ന് നാട്ടുകാർ ആവശ്യപ്പെട്ടതിനെ ത്തുടർന്ന് റോഡുപണി നിർത്തി വെച്ചിരുന്നു. ജൽ ജീവൻ പദ്ധതിയുടെ കരാറുകാരന്റെ അനാ സ്ഥയാണ് റോഡുനിർമാണം താളംതെറ്റാൻ കാരണമായത്. പൈപ്പിട്ടശേഷം റോഡുപണി ആരംഭിച്ചിരുന്നെങ്കിലും മാർച്ച് 31-നുമുൻപ് പഞ്ചായത്തിൻ്റെ റോഡ് ടാറിങ് പ്രവൃത്തി പൂർത്തി കരിക്കാത്തതുകാരണം റോഡി ന്റെ പണി 2025-26 വർഷത്തെ സ്പിൽ ഓവർ പ്രോജക്ടായി മാറു കയായിരുന്നു.

ജില്ലാ ആസൂത്രണസമിതിയു ടെ അനുമതിലഭിച്ചശേഷം മാത്ര മേ ഇനി ടാറിങ് ആരംഭിക്കാൻ സാധിക്കുകയുള്ളൂ. നിലവിൽ റോഡിലൂടെ നടന്നും വാഹനങ്ങ ളിലും യാത്രചെയ്യാൻപറ്റാത്ത സ്ഥിതിയാണുള്ളത്. നടന്നുപോ യാൽ കാലുകളിൽ മെറ്റലുകൾ തുളച്ചുകയറുകയോ, തെന്നിവീ ഴുകയോ ചെയ്യും. ഇരുചക്രവാ ഹനത്തിലായാൽ തെന്നിവീണ് പരിക്കേൽക്കും.

കക്കയം, കല്ലാനോട്, തല യാട് മേഖലകളിൽനിന്നുവരു ന്ന ആളുകൾക്ക് കൂരാച്ചുണ്ട് അങ്ങാടിയിൽ പ്രവേശിക്കാതെ ചക്കിട്ടപാറയിലേക്കെത്താൻ സാധിക്കുന്ന പ്രധാനറോഡാണി ത്. പൂവത്തുംചോല ലക്ഷംവീട് കോളനി, പനച്ചിക്കൽ കോളനി യുൾപ്പെടെ ഒടിക്കുഴി മേഖലയി ലെ നൂറുകണക്കിന് കുടുംബ ങ്ങൾ ആശ്രയിക്കുന്ന റോഡു കൂടിയാണിത്. ദിവസേന ഒട്ടേ * വാഹനങ്ങൾ കടന്നുപോ കുന്ന റോഡ്, മഴക്കാലത്തിനു മുൻപ് ടാറിങ് നടത്തി ഗതാഗ തയോഗ്യമാക്കാൻ പറ്റുമോയെ ന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.

നടപടികൾ വേഗത്തിൽ പൂർത്തീകരിച്ച് യാത്രാപ്രശ്നത്തി ന് പരിഹാരം കാണാൻ അധികൃ തർ അടിയന്തരനടപടി സ്വീകരി ക്കണമെന്നാണ് നാട്ടുകാർ ആവ ശ്യപ്പെടുന്നത്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി