മഴക്കാലമിങ്ങെത്തി; കൂരാച്ചുണ്ട് അങ്ങാടിത്തോട് നവീകരണം ഇനിയെന്ന്?
✒️നിസാം കക്കയം
കൂരാച്ചുണ്ട്: മഴക്കാലം തുടങ്ങുന്നതിന് മുമ്പ് ഗ്രാമപ്പഞ്ചായത്തിലെ നാലിലധികം വാർ ഡുകളിലൂടെ ഒഴുകുന്ന അങ്ങാടിത്തോട് ശുചീകരിക്കാൻ അധി കൃതർ അടിയന്തര നടപടിയെടു ക്കണമെന്ന ആവശ്യം ശക്തമാ കുന്നു. നീരൊഴുക്കിന് തടസ്സ മായ രീതിയിലുള്ള മരങ്ങൾ, പ്ലാസ്റ്റിക്ക്, ചെടികൾ, കുളവാഴ എന്നിവ നീക്കാനുള്ള നടപ ടികളാണ് വേണ്ടത്. മരങ്ങൾ തോട്ടിലേക്ക് വീണ് കിടക്കുന്ന തും നീരൊഴുക്കിന് തടസ്സമാ കുന്നുണ്ട്.
ഈ തോട്ടിലെ ജലമാണ് സമീപത്തെ കിണറുകളിലും മറ്റ് ജല സ്രോതസ്സുകളിലും ജലവിതാനം നിലനിർത്താൻ സഹായിക്കുന്നത്. ചന്തത്തോട്ടിൽ വെള്ളം നിറഞ്ഞ് കിടന്ന കാലത്ത് പ്രദേ ശങ്ങളിലെ കിണറുകളിൽ വെ ള്ളത്തിന് ക്ഷാമമുണ്ടായിരുന്നി ല്ല. ആളുകൾ കുളിക്കുന്നതിനും വസ്ത്രങ്ങൾ അലക്കുന്നതിനുമെ ല്ലാം തോട്ടിലെ വെള്ളം ഉപയോഗിച്ചിരുന്നു. എന്നാൽ മാലിന്യം നിറയുന്നത് കാരണം വെള്ളം ഉപയോഗിക്കാൻ സാധിക്കാത്ത സ്ഥിതിയാണ്.
പണ്ട് ഈ തോട്ടിൽ മത്സ്യ സമ്പത്ത് ഏറെയുണ്ടായിരു ന്നുവെന്നും കരാച്ചുണ്ട് എന്ന പേരിന് പിന്നിൽ പോലും ഈ തോട് ആണെന്നുമാണ് നാട്ടു കാർ പറയുന്നത്. പുഴയിൽ വർഷങ്ങൾക്കുമുമ്പേ ഒരു കുഴിയുണ്ടായിരുന്നു. ആ കുഴിയിൽ കൂരാത്തി എന്നു പറയുന്ന ഒരുതരം മത്സ്യം ധാരാളമായി കാണ പ്പെട്ടിരുന്നു. കൂരാത്തിയുള്ള കുണ്ട് എന്ന അർഥത്തിൽ കൂരാത്തിക്കുണ്ട് - കൂരാച്ചിക്കുണ്ട് എന്നും അത് ലോപിച്ച് കൂരാച്ചുണ്ട് ആയതാണെന്നുമാണ് പറയുന്നത്.
നിരൊഴുക്കിനുള്ള തടസ്സങ്ങൾ നീക്കാത്ത സമയങ്ങളിൽ മഴക്കാലത്ത് വെള്ളം കരകവിഞ്ഞൊഴുകാൻ കാരണമായിട്ടുണ്ടെന്ന് പ്രദേശവാസികൾ പറ യുന്നു. വേനൽക്കാലത്ത് പുഴയിലെ വെള്ളം കുറവുള്ള സാഹചര്യമായതിനാൽ ഇപ്പോൾ ശുചീകരണവും, നവീകരണവും എളുപ്പമാണ്.

Comments
Post a Comment