കൂരാച്ചുണ്ടിൽ സ്വകാര്യ ഭൂമിയിലെ കാട് മൂലം നാട്ടുകാർക്കു ദുരിതം
കൂരാച്ചുണ്ട് : പഞ്ചായത്തിൽ 8-ാം വാർഡിലെ ചാലിടം- മണ്ണു പ്പൊയിൽ റോഡിൽ ചാലിടം അങ്കണവാടിക്ക് സമീപത്ത് സ്വ കാര്യ ഭൂമിയിലെ കാട് വർഷങ്ങ ളായി വെട്ടാത്തതിനാൽ പ്രദേശ വാസികൾക്ക് ദുരിതം. സ്വകാര്യ ഭൂമിയിലെ കാട്ടിൽ വന്യമൃഗങ്ങ ളും ഇഴജന്തുക്കളും പെരുകുന്ന തും നാട്ടുകാർക്ക് അപകട ഭീഷ ണിയാണ്.
കാട് നിറഞ്ഞതിനാൽ മഴ പെയ്യുമ്പോൾ തന്നെ കൊതുക് ശല്യം വർധിക്കുകയാണ്.
പൊതുജനാരോഗ്യ പ്രശ്ന മാകുന്ന കാട് വെട്ടി മാറ്റാൻ അധി കൃതർ നടപടിയെടുക്കാത്തതാ ണു ജനങ്ങൾക്ക് ദുരിതമാകുന്നത്
നാട്ടുകാർ കഴിഞ്ഞ ഫെബ്രുവ രി 18ന് പഞ്ചായത്ത് അധികൃതർ ക്ക് പരാതി നൽകിയെങ്കിലും നടപടിയെടുത്തിട്ടില്ല.
മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ഭാഗമായി കാട് വെട്ടി മാറ്റാൻ പഞ്ചായത്ത്,
ആരോഗ്യ വകുപ്പ് അധികൃതർ അടിയന്തര നടപടിയെടുക്കണ മെന്നു ജനങ്ങൾ ആവശ്യപ്പെട്ടു
✒️ ജോബി മാത്യു

Comments
Post a Comment