ഫ്രാൻസിസ് മാർപ്പാപ്പയുടെ സ്പർശം അറിഞ്ഞതിന്റെ ഓർമയിൽ ബാലുശ്ശേരി സ്വദേശി
ബാലുശ്ശേരി: "തികഞ്ഞ ലാളി ത്യത്തോടെ പു ഞ്ചിരി തൂകി ഫ്രാൻസിസ് പാപ്പ എന്റെ കൈകൾ ചേർ ത്തുപിടിച്ച ആ നിമിഷം ഒരിക്കലും മറക്കാനാകില്ല" - ശിവഗിരി മഠം വത്തിക്കാനിൽ നടത്തിയ സർവമത സമ്മേളനത്തി ന്റെ സംഘാടന ത്തിന്റെ ഭാഗമായിരുന്ന ബാലുശ്ശേരി സ്വദേശി പി.കെ.നഈം അഹമ്മദ് പറഞ്ഞു.
ഈ കൂടിക്കാഴ്ചയ്ക്ക് മുൻപ് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ മുറ്റത്ത് അനേകായിരങ്ങൾക്ക് ഇടയിൽ നിന്നാണു നഈം പോ പ്പിനെ ദർശിച്ചത്. സ്‌റ്റാറ്റിസ്‌റ്റിക്സിൽ മാസ്‌റ്റേഴ്‌സ് പഠനത്തിനായി 2021ൽ റോമിൽ എത്തിയ താണ് നഈം പഠനത്തിനു ശേഷം സ്വന്തമായി ബിസിനസ് ആരംഭിക്കുകയായിരുന്നു. ശിവഗി രി മഠം വത്തിക്കാനിൽ സർവമത സമ്മേളനം സംഘടിപ്പിച്ചപ്പോൾ മലയാളി എന്ന നിലയിൽ 3 ദിവസം അതിന്റെ ഭാഗമായി. അതിഥി കളായി എത്തിയ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, ഹാരിസ് ബീരാൻ എംപി എന്നി വർക്കൊപ്പമായിരുന്നു നഈമി ൻ്റെ സേവനം. അങ്ങനെയാണു നഈമിനു വത്തിക്കാനിലെ വസ തിയിൽ എത്തി പ്രത്യേകമായി ഫ്രാൻസിസ് മാർപ്പാപ്പയെ സന്ദർ ശിക്കാൻ അവസരം ലഭിച്ചത്. മാർ ജോർജ് കൂവക്കാടിന്റെ കർ ദിനാൾ സ്ഥാനാരോഹണ ചട ങ്ങിലും നഈം പങ്കെടുത്തിട്ടുണ്ട്.
ബാലുശ്ശേരി വടക്കയിൽ നസറു ല്ലയുടെയും മൈമുനയുടെയും മകനാണ് നഈം

Comments
Post a Comment